തെരഞ്ഞെടുപ്പ് വാര്‍ത്ത | ഇലക്ഷന്‍ മാപ്പ് | ഇലക്ഷന്‍ റിസള്‍ട്ട്
പ്രധാന താള്‍ മറ്റുള്ളവ  ലോക്സഭ തെരഞ്ഞെടുപ്പ് 09  തെരഞ്ഞെടുപ്പ് വാര്‍ത്ത > പ്രതിപക്ഷനേതാവാകേണ്ടെന്ന് അദ്വാനി
തെരഞ്ഞെടുപ്പ് വാര്‍ത്ത
പ്രതിപക്ഷനേതാവായിരിക്കാന്‍ താല്‍‌പര്യമില്ലെന്ന് ബിജെപി നേതാവ് ‌എല്‍‌കെ അദ്വാനി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ തീരുമാനം പുന:പരിശോധിക്കണമെന്ന്‌ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപിയുടെ പാര്‍ലമെന്‍ററി ബോര്‍ഡിനെയാണ് അദ്വാനി ഇക്കാര്യമറിയിച്ചത്. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റാണ് അദ്വാനിയുടെ തീരുമാനമെന്നാണ് സൂചന.

പാര്‍ലമെന്‍ററി നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ പരിഗണിക്കണ്ടെന്നായിരുന്നു അദ്വാനിയുടെ അഭ്യര്‍ത്ഥന. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗുമായി കൂടിയാലോചിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.