തെരഞ്ഞെടുപ്പ് വാര്‍ത്ത | ഇലക്ഷന്‍ മാപ്പ് | ഇലക്ഷന്‍ റിസള്‍ട്ട്
പ്രധാന താള്‍ മറ്റുള്ളവ  ലോക്സഭ തെരഞ്ഞെടുപ്പ് 09  തെരഞ്ഞെടുപ്പ് വാര്‍ത്ത > ഭൂരിപക്ഷത്തില്‍ കേമന്‍ ഷാനവാസ്
തെരഞ്ഞെടുപ്പ് വാര്‍ത്ത
സംസ്ഥാനത്ത് ആഞ്ഞു വീശിയ യു ഡി എഫ് തരംഗത്തില്‍ ഏറ്റവും മികച്ച ഭൂരിപക്ഷം നേടിയത് വയനാട്ടില്‍ നിന്ന് ജയിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസ്. എതിര്‍സ്ഥാനാര്‍ത്ഥിയായ സി പി ഐയിലെ എം റഹ്‌മത്തുള്ളയെ 1,53,439 വോട്ടുകള്‍ക്കാണ് ഷാനവാസ് പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷത്തില്‍ രണ്ടാമത് മലപ്പുറത്ത് നിന്ന് വിജയിച്ച യു ഡി എഫിന്‍റെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദ് ആണ്. 1,15,597 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷത്തിലെ ടി കെ ഹംസയെ അഹമ്മദ് പരാജയപ്പെടുത്തിയത്.

പത്തനംതിട്ടയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ അനന്തഗോപനെ 1,11,206 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ യു ഡി എഫിന്‍റെ ആന്‍റോ ആന്‍റണിയാണ് ഭൂരിപക്ഷത്തില്‍ മൂന്നാമതെത്തിയത്. നാലാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് 99,998 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത് കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച യു ഡി എഫിന്‍റെ എം കെ രാഘവനാണ്. ഇവിടെ എല്‍ ഡി എഫിന്‍റെ സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസിനെ 838 വോട്ടിനാണ് രാഘവന്‍ പരാജയപ്പെടുത്തിയത്. ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയതില്‍ രണ്ടാമത് പാലക്കാട് നിന്ന് ജയിച്ച ഇടതു സ്ഥാനാര്‍ത്ഥി എം ബി രാജേഷ് ആണ്. യു ഡി എഫിന്‍റെ സതീശന്‍ പാച്ചേനിയെ 1820 വോട്ടുകള്‍ക്കാണ് രാഘവന്‍ പരാജയപ്പെടുത്തിയത്.

ഓരോ മണ്ഡലത്തിലും ജയിച്ച സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി എന്നിവ താഴെക്കൊടുക്കുന്നു.

ആറ്റിങ്ങല്‍: ഇടതുപക്ഷസ്ഥാനാര്‍ത്ഥിയായ എ സമ്പത്ത് 18,341 വോട്ടിന് യു ഡി എഫിലെ ജി ബാലചന്ദ്രനെ പരാജയപ്പെടുത്തി.

കൊല്ലം: യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ എന്‍ പീതാംബരക്കുറുപ്പ് 17,531 വോട്ടിന് എല്‍ ഡി എഫിലെ പി രാജേന്ദ്രനെ പരാജയപ്പെടുത്തി.

ആലപ്പുഴ: യു ഡി എഫ് സ്ഥാ‍നാര്‍ത്ഥിയായ കെ സി വേണുഗോപാല്‍ 57, 635 വോട്ടുക്കള്‍ക്ക് എല്‍ ഡി എഫിലെ കെ എസ് മനോജിനെ പരാജയപ്പെടുത്തി.

കോട്ടയം: യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം)71, 576 വോട്ടുകള്‍ക്ക് ഇടതുമുനണിയിലെ കെ സുരേഷ് കുറുപ്പിനെ പരാജയപ്പെടുത്തി.

ഇടുക്കി: യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ പി ടി തോമസ് 74,796 വോട്ടുകള്‍ക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഫ്രാന്‍സിസ് ജോര്‍ജിനെ തോല്പിച്ചു.

എറണാകുളം: യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ വി തോമസ് 11,790 വോട്ടുകള്‍ക്ക് ഇടതുമുന്നണിയിലെ സിന്ധു ജോയിയെ പരാജയപ്പെടുത്തി.

ചാലക്കുടി: യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ പി ധനപാലന്‍ 71, 679 വോട്ടുകള്‍ക്ക് എല്‍ ഡി എഫിലെ യു പി ജോസഫിനെ തോല്പിച്ചു.

തൃശൂര്‍: യു ഡി എഫ് സ്ഥാനാര്‍ത്ഥി പി സി ചാക്കോ 25,151 വോട്ടുകള്‍ക്ക് എല്‍ ഡി എഫിലെ സി എന്‍ ജയദേവനെ പരാജയപ്പെടുത്തി.

ആലത്തൂര്‍: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ബിജുവിന് ഇവിടെ 20,960 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എതിര്‍ സ്ഥാനാ‍ര്‍ത്ഥി യു ഡി എഫിലെ എന്‍ കെ സുധീറിനെയാണ് ബിജു ഇവിടെ പരാജയപ്പെടുത്തിയത്.

പൊന്നാനി: യു ഡി എഫിന്‍റെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ ഇ ടി മുഹമ്മദ് ബഷീര്‍ 82,682 വോട്ടുകള്‍ക്കാണ് ഇടതു സ്വതന്ത്രനായ ഹുസൈന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയത്.

വടകര: യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ മുല്ലപ്പള്ളി രാമചന്ദ്രന് 56, 186 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇടതു സ്ഥാനാര്‍ത്ഥിയായ എല്‍ ഡി എഫിലെ പി സതീദേവിയെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെടുത്തിയത്.

കണ്ണൂര്‍: യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ കെ കെ രാഗേഷിനെക്കാള്‍ 43,151 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

കാസര്‍കോഡ്: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ പി കരുണാകരന് ഇവിടെ 64, 427 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഷാഹിദ കമാലിനെയാണ് കര്‍ണാകരന്‍ പരാജയപ്പെടുത്തിയത്.