തെരഞ്ഞെടുപ്പ് വാര്‍ത്ത | ഇലക്ഷന്‍ മാപ്പ് | ഇലക്ഷന്‍ റിസള്‍ട്ട്
പ്രധാന താള്‍ മറ്റുള്ളവ  ലോക്സഭ തെരഞ്ഞെടുപ്പ് 09  തെരഞ്ഞെടുപ്പ് വാര്‍ത്ത > പ്രധാനമന്ത്രിപദം കോണ്‍ഗ്രസിന്‍റെ അവകാശമല്ല: ലാലു
തെരഞ്ഞെടുപ്പ് വാര്‍ത്ത
യു പി എയുടെ പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന്‍റെയോ മന്‍‌മോഹന്‍ സിംഗിന്‍റെയോ അവകാശമല്ലെന്ന് ആര്‍ ജെ ഡി അധ്യക്ഷനും കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ലാലുപ്രസാദ് യാദവ്. യു പി എയുടെ പ്രധാനമന്ത്രിയാരാണെന്ന് തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും ലാലു പറഞ്ഞു.

യു പി എയിലെ പ്രധാന ഘടകകഷിയായ ആര്‍ജെഡി മുന്നണി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലാലുവിന്‍റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. യു പി എ എന്നത് മതേതര കക്ഷികളുടെ കുട്ടായ്മയാണ്. അത് കോണ്‍ഗ്രസിന്‍റെ മാത്രം മുന്നണിയല്ല. അംഗങ്ങളായിട്ടുള്ള എല്ലാ കക്ഷികള്‍ക്കും സ്വീകാര്യമായിട്ടുള്ള പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് യു പി എ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ മുന്നണിയുടെ പ്രധാനമന്ത്രി ആരാവണമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, ലാലു പറഞ്ഞു.

യു പി എ അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ലാലു പറഞ്ഞു. സംസ്ഥാനത്തെ നേതൃതം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ ജെഡിയും പരസ്പരം മത്സരിക്കേണ്ടി വന്നത്. നിരവധി മണ്ഡലങ്ങളില്‍ അവര്‍ ഞങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവര്‍ തെരഞ്ഞെടുപ്പിന് ശേഷം സോണിയാ ഗാന്ധി കാണാതെ ഒളിച്ചു നടക്കേണ്ടി വരുമെന്നും ലാലു പറഞ്ഞു.