കളളന്‍ പവിത്രന്‍
നേരം പുലരുന്നു.
കളളന്‍ പവിത്രന്‍റെ വീട് , ഒരു മുറി. പവിത്രന്‍ ഉടുതുണി അഴിച്ചി തലമുടി ഉറക്കമാണ്.
ജാനകി : ദേ ഉറക്കവാണോ ?
പുതപ്പിനുളളില്‍ നിന്ന് പവിത്രന്‍.
അല്ല .
ജാനകി പവിത്രനെ പിടിച്ചു കുലുക്കി മുഖത്തു നിന്നും തുണി വലിച്ചുമാറ്റി. പവിത്രന്‍ കാല്‍ക്കീഴില്‍ കൈയും തിരുകി സുഖം പിടിച്ച കിടപ്പിലാണ്. അയാള്‍ ലേശമൊരസുഖത്തോടെ ജാനകിയെ നോക്കി. അയാളുടെ കാഴ്ചപ്പാടില്‍ ജാനകിയുടെ പിറകില്‍ ചിത്രനും , വിചിത്രനും. അവര്‍ സ ്കൂളിലേക്കു പോകാനുളള വേഷത്തിലാണ്, ചവുണ്ട,കഞ്ഞിപ്പശ പുരണ്ട കുപ്പായങ്ങള്‍.
ജാനകി : (പിളേളരോടായി) ങാ, എന്താ വേണ്ടെന്നു വെച്ചാ പറയിനെടാ.
പിളേളര്‍ പരുങ്ങി നിന്നു.
പവിത്രന്‍: എന്താടാ ?
പിളേളര്‍ പരസ്പരം നോക്കി.
ജാനകി : എടാ ചിത്രാ-
മൂത്തമകന്‍ അമ്മയെ നോക്കി.
ജാനകീ : നീ പറ-
ചിത്രന്‍ : ഇന്നു സ്റ്റാന്പിന്‍റെ കാശു കൊടുക്കണം.
പവിത്രന്‍ : സ്റ്റാന്പോ ? എന്തോന്നു സ്റ്റാന്പ് ?
ചിത്രന്‍ : ഷെയരോഗ സ്റ്റാന്പ്
പവിത്രന്‍ ഭാര്യയെ ശ്രദ്ധിച്ചു.
പവിത്രന്‍ : ആ - നാളെ കൊടുക്കാംന്നു പറ.
ചിത്രന്‍ : ഇന്നു കൊടുക്കണം.
പവിത്രന്‍ : ഇല്ലല്ലോ ?....
ചിത്രന്‍ മറുപടി പറഞ്ഞില്ല, വിരണ്ടു നിന്നു.
വിചിത്രന്‍ : ഇല്ലേല്‍ പളളുക്കൂടത്തി കേറ്റുകേല്ലാ ...
പവിത്രന്‍ എഴുന്നേറ്റിരുന്നു. അവന്‍ ഒരു ബീഡി കൊളുത്തി ജാനകിയോടായി:
നിന്‍റെ കയ്യീ കാശൊണ്ടോ?
ജാനകി : (മന്ദഹസിച്ച) എന്‍റൈലൊണ്ട്.
പവിത്രന്‍ : (ശുണ്ഠിയോടെ) എന്നാലങ്ങ് എടുത്തു കൊടുത്തൂടെ? കാലത്തെ ഒരു വലിയ പൊണ്ണക്കാര്യം പോലെ ക്ഷെയരോഗ സ്റ്റാന്പ്.
പിളേളര്‍ വിരണ്ടു നിന്നു.
|