പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റൂസ്സോയുടെ 230-ാം ചരമദിനം  Search similar articles
ഫ്രഞ്ച് ദാര്‍ശനികനും, എഴുത്തുകാരനുമായ ഷാന്‍ഷാക് റൂസ്സോയുടെ ചരമ ദിനമാണ് ജൂലായ് രണ്ട്.

അദ്ദേഹം മരിച്ചിട്ട് 2008ല്‍ 230വര്‍ഷം തികയുന്നു. വിദ്യാഭ്യാസ വീക്ഷണങ്ങളും സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ദാര്‍ശനിക വിപ്ളവവും റൂസോയെ മറ്റു ചിന്തകരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു.

1712 ജൂണ്‍ 28 ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയിലാണ് ഷാന്‍ഷാക് റൂസോ ജനിച്ചത്. റൂസോ ജനിച്ച് കുറെ നാള്‍ കൂടിയേ റൂസോയുടെ അമ്മ ജീവിച്ചിരുന്നുള്ളൂ.

റൂസോയുടെ അച്ഛന്‍ ഏതോ ചെറിയ പൊലീസ് കേസില്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടു. അപ്പോള്‍ 10 വയസ് മാത്രമുണ്ടായിരുന്ന റൂസോ കൊത്തുപണി പോലുള്ള ജോലികളില്‍ ഏര്‍പ്പെട്ടു.

പതിനാറാമത്തെ വയസില്‍ ജനീവയില്‍ നിന്നും ഓടിപ്പോയ റൂസോ, ഒടുവില്‍ പാരീസിലാണ് യാത്ര അവസാനിപ്പിച്ചത്. ഇതിനിടയില്‍ പല പല ജോലികള്‍ ചെയ്തു. ഒടുവില്‍ സംഗീതാധ്യാപകനായി നിയമിതനായ റൂസോ വിജ്ഞാന കോശങ്ങള്‍ക്കു വേണ്ടി എഴുത്തിത്തുടങ്ങി.

1 | 2 | 3  >>  
കൂടുതല്‍
സാഹിത്യം ജീവിതമാക്കിയ ഹെമിംഗ്‌വേ
ഓ വി വിജയന്‍ ജീവിത രേഖ
പൊന്‍‌കുന്നം വര്‍ക്കി-എഴുത്തിന്‍റെ വിപ്ലവം
സാര്‍ത്രെയുടെ പിറന്നാള്‍
എ.ആറിന്‍റെ തൊണ്ണൂറാം ചരമവാര്‍ഷികം
മാരാര്‍ - സാഹിത്യത്തിലെ ഋഷിപ്രസാദം