കേരളത്തിന്‍റെ കവി മുത്തശ്ശന്‍ മഹാകവി പാലാ നാരയണന്‍ നായര്‍ വീട പറഞ്ഞു. നൂറാം പിറന്നാളീന്‍ ഏതാണ്ട് മൂന്നു കൊല്ലം ബാക്കി നില്ല്കെ ആയിരുന്നു ജൂണ്‍ 11ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. പാലാ നാരായണന്‍ നായര്‍ക്ക് 2007 ഡിസംബര്‍ 11 ന് 97 വയസ്സ് ആയിരുന്നു
കേരളത്തേയും കേരളീയതയേയും കണക്കറ്റ് സ്നേഹിച്ചകവിയാണ് പാലാ. ജ-ന്മനാടിനെ ക്കുറിച്ച് ഇത്രയേറെ ഊറ്റം കൊള്ളുന്ന മറ്റൊരു കവിയില്ല.
ലളിതവും ഉത്കൃഷ്ടവുമായ കാവ്യങ്ങളാണ് പാലായുടേതായിഉള്ള ത്. വെണ്ണിലാവിന്‍റെ കുളിര്‍മ്മയും നൈര്‍മല്യവും,സന്ധ്യയുടെ വിശുദ്ധിയും ശാന്തതയും അതില്‍ കാണാം.
കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നയമാം രാജ്യങ്ങളില്‍...
ഭാവി നമ്മുടേതായിത്തീരുന്നു മലയാള ഭാഷയും കലകളും പാരിലേക്കൊഴുകട്ടെ ........................................
തുടങ്ങിയ വരികളില്‍ മലയാളിയുടെ ദിഗ് വിജയം അദ്ദേഹം എത്രയോ വര്‍ഷം മുന്‍പ് മുന്‍കൂട്ടി കാണുന്നു.വരാനിരിക്കുന്നകാലം മലയാളിയുടേതായിരിക്കുമെന്ന് പ്രവചിക്കുന്നു.
ഏതാണ്ട് 80 കൊല്ലമായി പാലാ കാവ്യജ-ീവിതം തുടങ്ങിയിട്ട്. ഇതുവരേയും സാഹിത്യരംഗത്ത് പേരെടുത്ത് നില്‍ക്കാന്‍ അദ്ദേഹത്തിനായത് കേരളീയതയുടെ ആവിഷ്കാരം കൊണ്ടല്ല; കാവ്യരചനയിലെ ഔന്നത്യം കൊണ്ടു കൂടിയാണ്..
|