പരിണാമഗുപ്തിയും കഥാന്ത്യത്തിലെ അപ്രതീക്ഷിതമായ മാറ്റങ്ങളും കൊണ്ട് സ്വന്തം കഥകളെ ജനപ്രിയമാക്കിയ എഴുത്തുകാരനാണ് ഓ.ഹെന്‍റി.
ആകെ തകിടം മറിയുന്ന കഥാന്ത്യങ്ങളുടെ പേരില്‍ ഇംഗ്ളീഷില്‍ ഓ ഹെന്‍റി എന്‍ഡിംഗ് എന്നൊരു ശൈലി തന്നെ ഉണ്ടായിട്ടുണ്ട്. കഥകളിലെന്ന പോലെ സ്വന്തം ജ-ീവിതാന്ത്യവും അപ്രതീക്ഷിതവും അവിചാരിതവുമായ നിലയിലായിരുന്നു.
ഓ ഹെന്‍റി തൂലികാ നാമം മാത്രമാണ്. കഥാകാരന്‍റെ യഥാര്‍ത്ഥ പേര് വില്യം സിഡ്നി പോര്‍ട്ടര്‍ എന്നാണ്. അദ്ദേഹത്തിന്‍റെ ചരമദിനമാണ് ജ-ൂണ്‍ 5. 1910 ജ-ൂണ്‍ 5 നാണ് അദ്ദേഹം അന്തരിച്ചത്.
1862 സെപ്തംബര്‍ 11ന് നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍ ബോറോവിലാണ് അദ്ദേഹം ജ-നിച്ചത്.
ഡോക്ടറുടെ മകനായി ജ-നിച്ച ഓ ഹെന്‍റി പതിനഞ്ചാം വയസ്സില്‍ പഠിപ്പു നിര്‍ത്തി മരുന്നു കടയില്‍ ജ-ീവനക്കാരനായി. പിന്നെ ഹൂസ്റ്റണില്‍ ബാങ്ക് ക്ളാര്‍ക്കായി. 1882 ല്‍ വിവാഹം ചെയ്തു.
1884 ല്‍ ദി റോളിംഗ് സ്റ്റോണ്‍ എന്ന നര്‍മ്മ വാരിക പ്രസിദ്ധീകരിച്ചു. അത് പൊളിഞ്ഞപ്പോള്‍ ഹൂസ്റ്റണ്‍ പോസ്റ്റില്‍ റിപ്പോര്‍ട്ടറും പംക്തീകാരനുമായി പ്രവര്‍ത്തിച്ചു. 1897 ല്‍ പണം തിരിമറി ചെയ്തു എന്ന പേരില്‍ അദ്ദേഹത്തെ കോടതി ശിക്ഷിച്ചു. പണാപഹരണത്തില്‍ ഹെന്‍റിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുണ്ടായിരുന്നില്ല.
|