പ്രമുഖ നോവലിസ്റ്റും തിരക്കഥാകൃത്തുമായ പമ്മന്‍ അന്തരിച്ചിട്ട് 2008 ജൂണ്‍ 3 ന് ഒരു വര്‍ഷമായി.
മലയാളത്തിലെ ആനുകാലികങ്ങളില്‍ ഒരു കാലത്ത് പമ്മന്‍ കഥകള്‍ നിറഞ്ഞുനിന്നിരുന്നു. അല്‍പ്പം അശ്ലീല ചുവയുള്ള കഥകളായിരുന്നത് കൊണ്ട് അക്കാലത്ത് പമ്മന്‍ കഥകള്‍ ചൂടപ്പം പോലെ വിറ്റുപോവുകയും ചെയ്തിരുന്നു.
മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ക്ക് കഥയും തിരക്കഥയും പമ്മന്‍ എഴുതിയിട്ടുണ്ട്. ശ്രദ്ധേയമായ ചട്ടക്കാരി എന്ന സിനിമയുടെ കഥ പമ്മന്റേതാണ്.
സംസ്ഥാന അവാര്‍ഡ് നേടിയ കെ.ജെ.ജോര്‍ജ്ജിന്റെ സ്വപ്നാടനം എന്ന സിനിമയുടെ കഥയും തിരക്കഥയും (ജോര്‍ജ്ജിനോടൊപ്പം) പമ്മന്റേതായിരുന്നു. ഈ രണ്ട് കഥയ്ക്കും പമ്മന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
കൊല്ലം സ്വദേശിയാണ് ആര്‍.പി.പരമേശ്വര മേനോന്‍ എന്ന പമ്മന്‍. 1920 ഫെബ്രുവരി 23 ന് വള്ളിക്കാട്ട് കീഴുവീട്ട് വളപ്പില്‍ രാമന്‍ മേനോന്റെയും പുന്നത്തല പ്ലാമൂട്ടില്‍ മാധവിക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു.
|