പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രകൃതിയുടെ കവി ; ദാര്‍ശനികതയുടേയും
ടി ശശി മോഹന്‍
പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജ-ില്‍ പഠിച്ചു. സംസ്കൃത അദ്ധ്യാപകനായി ജേ-ാലി ചെയ്തു. സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യമുള്ള നവജ-ീവന്‍ എന്നൊരു പത്രം കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു.

കൂടാളി കൊല്ലംകോട് രാജ-ാസ് ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്നു കുറേക്കാലം.

പി യുടെ ഓണസദ്യ എന്ന കവിത ഒരു ബാലകവിതയായിട്ടാണ് പലരും കാണാറുള്ളത്. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പലപ്പോഴും അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പഴയകാല കേരളത്തിന്‍റെ സാംസ്കാരിക ചിത്രമാണ് നമുക്കതില്‍ കാണാനാവുക. അന്ന് ഓണസദ്യ ഒരുക്കിയിരുന്നതും ഓണസദ്യയ്ക്ക് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ വിവരണവും കവിതയിലുണ്ട്.

ഓണക്കാലത്ത് വേലിയില്‍ പൊത്തിപ്പിടിച്ചു കയറുന്ന മത്തന്‍റെ വള്ളി താഴേക്കു വീണുപോകുന്നതും നെയ്യും മധുരവും തേടി ചോണനുറുമ്പുകള്‍ വരിവച്ചു പോകുന്നതും അടുക്കളയില്‍ നിന്ന് പപ്പടം കാച്ചുന്ന പരിമളങ്ങള്‍ ഉയരുന്നതും കവി അനുഭവ വേദ്യമാക്കുന്നു.

പപ്പടം വെളിച്ചെണ്ണയില്‍ കാച്ചിയാലേ കവി പറയുന്ന പരിമളം ഉയരു. പഞ്ചസാരയും കൊളസ്ട്രോളും പിടികൂടിയ കേരളത്തില്‍ എത്രകാലം ഈ പരിമളം ഉയരും എന്ന് കണ്ടറിയണം.



<< 1 | 2 | 3 
കൂടുതല്‍
പി, കേരളം പോലൊരു കവി
ഹാരോല്‍ഡ് റോബിന്‍സ്
സി.വി.രാമന്‍പിള്ള --ചരിത്രനോവലിന്‍റെ ഉപജ്ഞാതാവ്
സി വി യുടെ ജീവിതവും എഴുത്തും
സി.വി.രാമന്‍ പിള്ളയെ സ്മരിക്കുമ്പോള്‍
പെരൗള്‍ട്ട് - കുട്ടികളുടെ മാന്ത്രിക കഥാകാരന്‍