നല്ല കുറേ കവിതകളുടെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചാണ് കവി പി.കുഞ്ഞിരാമന്‍ നായര്‍ കടന്നുപോയത്. കേരളത്തിന്‍റെ ഭൂമികയില്‍ ഈ കവിയുടെ കാല്‍പ്പാടുകളും ഏറെ പതിഞ്ഞിട്ടുണ്ട്. ഇന്ന് പി യുടെ മുപ്പതാം ചരമവാര്‍ഷികദിനം
2006 ല്‍ കവിയുടെ ജന്മശതാബ്ദി ആഘോഷം നടന്നു.
പി.കുഞ്ഞിരാമന്‍ നായര്‍ നാടോടിയായ കവിയായിരുന്നു.അദ്ദേഹത്തിന് സ്ഥിരം ആസ്ഥാനമില്ലായിരുന്നു. അമ്പലങ്ങളും വഴിയമ്പലങ്ങളും വല്ലപ്പോഴുമൊക്കെ സുഹൃദ് ഭവനങ്ങളും താവളമാക്കി അദ്ദേഹം കവിതകളുമായി കേരളത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു.
ഒടുവില്‍ തിരുവനന്തപുരത്തെ പഴയ സി.പി.സത്രത്തില്‍ അദ്ദേഹം ഭാണ്ഡക്കെട്ടിറക്കി വച്ച് യാത്ര മതിയാക്കി-ആരോരുമറിയാതെ, ആര്‍ക്കും തിരിച്ചറിയാനാവാതെ.
|