കേരളം പോലൊരു കവി, അതായിരുന്നു മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിലെന്ന പോലെ കവിതകളില്‍ സൗന്ദര്യത്തിന്‍റെ ധാരാളിത്തം നിറച്ച കവി കടന്നു പോയിട്ട് 2008 മെയ് 27 ന് 30 വര്‍ഷം തികയുന്നു.
കേരളത്തിന്‍റെ സൗന്ദര്യം വായനക്കാരിലേക്ക് പടര്‍ത്താന്‍ പിയുടെ ഏതാനും വരികള്‍ പോരും. സംസ്കൃതത്തിന്‍റെ ആഢ്യത്വത്തിനു കീഴടങ്ങാതെ മലയാളത്തിന്‍റെ നിര്‍മ്മലമായ ലാളിത്യത്തില്‍ വിരിയിച്ചവയാണ് അദ്ദേഹത്തിന്‍റെ കവിതകള്‍.
കേരളത്തിലെ പ്രകൃതിസൗന്ദര്യം, ക്ഷേത്രാന്തരീക്ഷം, പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും , ദേവതാ സങ്കല്പങ്ങള്‍, പുരാണകഥകള്‍, പരമ്പരാഗതകലകള്‍ തുടങ്ങിയവ മിക്ക കവിതകളിലും പ്രതിപാദ്യങ്ങളായോ പ്രതീകങ്ങളായോ ധ്വന്യാത്മക കല്പനകളായോ പ്രത്യപ്പെടുന്നു. കല്പനകളുടെ അനര്‍ഗളപ്രവാഹമാണ് പി. കവിതകളുടെ പ്രത്യേകത.
കാസര്‍കോട് ജ-ില്ലയിലെ കാഞ്ഞങ്ങാട് താലൂക്കില്‍ അജ-ാനൂരില്‍ 1906 ഒക്ടോബര്‍ 25 നാണ് പി.കുഞ്ഞിരാമന്‍ നായര്‍ ജ-നിച്ചത്.കൊല്ലവര്‍ഷം 1082 തുലാ മാസത്തിലെ തിരുവോണം നാളിലായിരുന്നു ജ-നനം പനയന്തട്ട കുഞ്ഞമ്മ അമ്മയും സംസ്കൃത വിദ്വാന് പുറവങ്കര കുഞ്ഞമ്പു നായരുമാണ് മാതാപിതാക്കള്‍.
നിലേശ്വരം, പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ സംസ്കൃത പഠനം നടത്തി. ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചു.
|