ലോകത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ വിറ്റഴിച്ച എഴുത്തുകാരില്‍ ഒരാളാണ് അമേരിക്കക്കാരനായ ഹാരോള്‍ഡ് റോബിന്‍സ്. അദ്ദേഹം എഴുതിയ 20 പുസ്തകങ്ങള്‍ 32 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും 5 കോടി കോപ്പികള്‍ വിറ്റുപോവുകയും ചെയ്തിട്ടുണ്ട്.
ദ കാര്‍പറ്റ് ബെഗ്ഗേഴ്സ് ആണ് ഏറ്റവും പ്രസിദ്ധമായ കൃതി. ഹോളിവുഡിന്‍റെ കഥ പറയുന്നതാണ് ഈ പുസ്തകം. ഹൊവാര്‍ഡ് ഹ്യൂസിന്‍റെ ജ-ീവിതത്തോട് നേര്‍ത്തൊരു സാദൃശ്യം ഇതിന് കാണാം.
ആദ്യം എഴുതിയ നെവര്‍ ലവ് എ സ്ട്രെയിഞ്ചര്‍ (1948) എന്ന പുസ്തകം സ്വന്തം ബാല്യകാലത്തെ കുറിച്ചുള്ളതാണ്. 1916 മെയ് 21നായിരുന്നു ജ-നനം. ന്യൂയോര്‍ക്കിലെ ഒരു അനാഥാലയത്തിലാണ് ഹാരോള്‍ഡ് റോബിന്‍സ് വളര്‍ന്നത്.
ജേ-ാര്‍ജ-് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേശം ഹാരോള്‍ഡ് റോബിന്സ് പഞ്ചസാര കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇതിലൂടെ 20 വയസിനുള്ളില്‍ അദ്ദേഹം ലക്ഷാധിപതിയായി.
എന്നാല്‍ രണ്ടാം ലോകമഹായുദ്ധം ഈ സാമ്പത്തിക ഭദ്രത തകര്‍ത്തു കളഞ്ഞു. ഹോളിവുഡിലേക്ക് ചേക്കേറിയ അദ്ദേഹം അവിഡെ ഷിപ്പിംഗ് ക്ളര്‍ക്കായും സ്റ്റുഡിയോ എക്സിക്യൂട്ടീവായും ജോലിചെയ്തു.
|