അന്‍പത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം ഗുണപാഠ കഥകള്‍ എഴുതിത്തുടങ്ങിയത്. ടെയ്ല്‍സ് ഓഫ് ദി വൈല്‍ഡ് ഗൂസ് എന്നതായിരുന്നു ആദ്യത്തെ കൃതി. ഇതിന്‍റെ പ്രസിദ്ധീകരണത്തോടെ അദ്ദേഹം നാടെങ്ങും അറിയപ്പെട്ടു.
ഫെയറി ടെയ്ല്‍സ് എന്ന പുതിയ സാഹിത്യ ശാഖയുടെ തുടക്കമായിരുന്നു ഈ പുസ്തകം. പിന്നീടാണ് സ്ളീപ്പിംഗ് ബ്യൂട്ടി, പുസ് ഇന്‍ ബൂട്ട് തുടങ്ങിയവ പ്രസിദ്ധീകരിച്ചത്.
കേട്ടുപഴകിയ കഥകളില്‍ നിന്നും വീട്ടമ്മമാരുടെ അടുക്കള കഥകളില്‍ നിന്നും പ്രമേയം ഉള്‍ക്കൊണ്ട് ഭാനയുടെ മൂശയില്‍ ഉരുക്കി വര്‍ണ്ണനയുടെ നിറഭേദങ്ങള്‍ ചാലിച്ച് ഗുണപാഠത്തിന് മേമ്പൊടി ചേര്‍ത്ത് അദ്ദേഹം മാന്ത്രിക യക്ഷിക്കഥകള്‍ എഴുതിയപ്പോള്‍ അവ ലോകത്തിന്‍റെ ആകര്‍ഷണങ്ങള്‍ ആയി മാറുകയായിരുന്നു.
പാരീസിലായിരുന്നു പെരോള്‍ട്ടിന്‍റെ അന്ത്യം. മരണാനന്തരം കോം ടെസ് (ടെയ്ല്‍സ് ) എന്ന പേരില്‍ 1781 ല്‍ അദ്ദേഹത്തിന്‍റെ രചനകള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്നു. സഹോദരന്‍ ക്ളൗഡി പെരോള്‍ട്ട് അക്കാലത്തെ മികച്ച വാസ്തുശില്‍പി ആയിരുന്നു. |