പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തോട്ടക്കാട്ട് ഇക്കാവമ്മ - പെണ്ണെഴുത്തിന്‍റെ ശക്തി
പീസിയന്‍
thottakkaatt Ikkavamma poetess
WDWD
മലയാള സാഹിത്യത്തില്‍ പുരുഷ മേധാവിത്വം നിലനിന്നിരുന്ന കാലത്ത് സ്വന്തമായ രചനാ വൈഭവം പുലര്‍ത്തിയ കവയത്രിയാണ് തോട്ടയ്ക്കാട്ട് ഇക്കാവമ്മ.

പെണ്ണെഴുത്തിനെ പരിഹസിച്ചിരുന്ന പുരുഷ കേസരികളെ മുഖത്തടിച്ച മറുപടികളിലൂടെ നിശ്ശബ്ദരാക്കാന്‍ അക്കാലത്ത് ഇക്കാവമ്മയ്ക്ക് ധൈര്യമുണ്ടായി. അവരതില്‍ വിജ-യിക്കുകയും ചെയ്തു.

1864 മേയ് മൂന്നിനായിരുന്നു ഇക്കാവമ്മയുടെ ജ-നനം. 1916 ല്‍ അന്തരിച്ചു.

സ്ത്രീ ശക്തിയുടെ വിജ-യത്തില്‍ ഇക്കാവമ്മയ്ക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. സ്ത്രീകളോടുള്ള വിവേചനത്തിനെതിരെ അവര്‍ നിരന്തരം ശബ്ദിച്ചു. പുരുഷന്മാര്‍ ചെയ്യാവുന്നതെന്തും സ്ത്രീക്കും ചെയ്യാനാവും എന്നു വാദിച്ചു. സ്വന്തം രചനകളിലൂടെ അത് തെളിയിക്കുകയും ചെയ്തു.

സുഭദ്രാര്‍ജ്ജുനം നാടകമാണ് തൊട്ടയ്ക്കാട് ഇക്കാവമ്മയുടെ പ്രധാനപ്പെട്ട രചന. നളചരിതം നാടകം, സന്മാര്‍ഗ്ഗോപദേശം ഓട്ടന്‍തുള്ളല്‍, കുറത്തിപ്പാട്ട്, കല്‍ക്കി പുരാണം എന്നിവയാണ് പ്രധാന കൃതികള്‍.

തൊട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ കവന സിദ്ധികള്‍ അറിയണമെങ്കില്‍ സ്ത്രീ പുരുഷ സമത്വത്തിന്‍റെ ആഹ്വാനം പേറുന്ന ഈ നാലുവരികള്‍ മാത്രം വായിച്ചാല്‍ മതി.

മാലാരീപ്രിയയായ ഭാമ സമരം ചെയ്തീലയോ തേര്‍തെളി-
ച്ചിട്ടില്ലേ പണ്ടു സുഭദ്ര, പാരിതുഭരിക്കുന്നില്ലേ വിക്ടോറിയ.
മല്ലാക്ഷീമണികള്‍ക്ക് പാടവമിവയ്ക്കെല്ലാം തികഞ്ഞീടുകില്‍
ചൊല്ലേറും കവിതയ്ക്കുമാത്രമവളാളല്ലാതെ വന്നീടുമോ.


1 | 2  >>  
കൂടുതല്‍
വില്യം വേഡ്‌സ്‌വര്‍ത്ത് :കാ‍ല്പനികതയുടെ യുഗം
കാക്കനാടന് 73
കാലത്തെ ജയിക്കുന്ന ഷേക്സ്പിയര്‍
സെര്‍വന്‍റസിനെ ഓര്‍ക്കുമ്പോള്‍
ബ്രാം സ്റ്റോക്കര്‍-ഡ്രാക്കുളയുടെ കര്‍ത്താവ്‌
കുട്ടികൃഷ്ണമാരാര്‍: സാഹിത്യലോകത്തെ വിസ്മയം