പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുഞ്ഞുണ്ണിമാഷും കുട്ട്യോളും
പീസിയന്‍
kunjunni mash and children
WDWD
കുഞ്ഞ് ഉണ്ണിക്കവിതകള്‍ രചിച്ച കുഞ്ഞുണ്ണി മാഷ് വെറും കുഞ്ഞുണ്ണി ആയിരുന്നില്ല. സാഹിത്യരംഗത്തെ ദാര്‍ശനികനായിരുന്നു.

മഹദ് തത്വങ്ങളും ദര്‍ശനങ്ങളും അദ്ദേഹം കുഞ്ഞു വരികളിലും വാക്കുകളിലും ഒളിപ്പിച്ച് പഞ്ചസാരഗുളികയാക്കി കുട്ടികള്‍ക്ക് നല്‍കി. അവരത്ത് രുചിച്ച് രസിച്ചു. ഋഷിസാധ്യമായ അത്ഭുതസിദ്ധിയാണ് കുഞ്ഞുണ്ണിമാഷ് സ്വായത്തമാക്കിയത്. ഋഷിതുല്യനായി അദ്ദേഹം ജീവിച്ചു മരിക്കുകയും ചെയ്തു.

2008 മാര്‍ച്ച് 26 ന് അദ്ദേഹം മരിച്ചിട്ട് 2 വര്‍ഷം തികയുന്നു.

കുട്ടികളുടെ സാഹിത്യാഭിരുചിയേയും, ജീവിത ദര്‍ശനങ്ങളെയും അദ്ദേഹം നന്നെ സ്വാധീനിച്ചു. അവരെ ഈണത്തില്‍ പാടാന്‍ പരിശീലിപ്പിച്ചു.ആവരില്‍ ഒരാളായി അവരുടെ തോഴനായി ചിലപ്പോല്‍ മുത്തശ്ശനായി മാഷായി വഴികാട്ടീയായി.. അങ്ങനെ പല തരത്തിലദ്ദേഹം അവരോടൊപ്പം കഴിഞ്ഞു.

""കുഞ്ഞുണ്ണി മാഷും'' ...എന്നാരെങ്കിലും പറഞ്ഞാല്‍ , ""കുട്ട്യോളും ...എന്ന് ഏത് നവസാക്ഷരനും പൂരിപ്പിച്ചോളും.

"ആന പോകുന്ന പൂമരത്തിന്‍റെ ചോടേ പോണോനാരെടാ
ആനനുമല്ല കൂരനുമല്ല , കുഞ്ഞുണ്ണി മാഷും കുട്ട്യോളും "

എന്ന് നമ്മുടെ നാടന്‍ പാട്ടു തിരുത്തി കുഞ്ഞുണ്ണിയെന്ന ഇത്തിരികവി ഒത്തിരി വയിയകാര്യങ്ങള്‍ സാധിച്ചു.

കുഞ്ഞുണ്ണിയെ വിഗ്രഹിച്ചാല്‍ സമാസമില്ല- കുഞ്ഞില്‍ നിന്നുളളവന്‍ ' എന്ന തര്‍ക്കുത്തരം കിട്ടും.

പൊക്കമില്ലാത്തതാണെന്‍റെ പൊക്കമെന്നു നിലപാടു പ്രഖ്യാപിച്ച കുഞ്ഞുണ്ണിമാഷിന അധ്യാപകനും, കവിയും, സാഹിത്യകാരനും എന്ന് മാഷെ വിശേഷിപ്പിച്ചാല്‍ പോര. ആധുനിക മലയാളകവിതയ്ക്കു പൊരുള്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം കല്പിച്ചു നല്‍കിയ ഒരപൂര്‍വ സാര്‍ത്ഥകജീവിതത്തിന്‍റെ ആകെത്തുകയാണ് കുഞ്ഞുണ്ണി എന്ന കുറിയ മനുഷ്യന്‍.


1 | 2 | 3  >>  
കൂടുതല്‍
വലിയ മാറ്റം വരുത്തിയ കുറിയ മനുഷ്യന്‍
ആത്മാവ് കൈയ്യൊപ്പുചാര്‍ത്തിയ വരികള്‍
മലയാളത്തിന്‍റെ സാരസ്വതം
സി വി- സാമൂഹികചരിത്രത്തിന്‍റെ ചിത്രകാരന്‍
ഇര്‍വിങ് വാലസ് എന്ന പുസ്തക യന്ത്രം
പൊറ്റക്കാടിന്‍റെ 95 ാം പിറന്നാള്‍