മാര്‍ച്ച് 4 - ഭാഷാസ്നേഹികള്‍ക്ക് തീരാനഷ്ടമുണ്ടാക്കിയ ദിനമാണ്.് ഈ ദിനത്തിലാണ് മലയാളത്തിന്‍റെ സ്വന്തം നിഘണ്ടുവായ ശബ്ദതാരാവലിയുടെ കര്‍ത്താവ് ശ്രീകണ്‍ഠേശ്വരം ജി. പത്മനാഭപിള്ള കഥാവശേഷനായത്. ഒരായുസ്സ് മുഴുവന്‍ ഹോമിച്ച് കൈരളിക്ക് പുരോഢാശമായി ശബ്ദതാരാവലിയെന്ന ബൃ ഹദ് നിഘണ്ടു സമ്മാനിച്ച ത്യാഗിവര്യനാണ് ശ്രീകണ് ഠേശ്വരം പദ്മനാഭ പിള്ള.
1864 നവംബര്‍ 27നാണ് തിരുവനന്തപുരം ശ്രീകണേ്ഠശ്വരത്ത് കുളവറ വിളാകത്ത് വീട്ടില്‍ പരുത്തിക്കാട്ട് നാരായണപിള്ളയുടെയും നാരായണിയുടെയും മകനായി പത്മനാഭപിള്ള ജനിച്ചത്.
മെട്രിക്കുലേഷന്‍ പരീക്ഷ ആദ്യ വട്ടം തോറ്റ, തുള്ളലിലും ആട്ടക്കഥയിലും കഥകളിയിലും അമിതാവേശം മൂത്ത് അഭിനയം ശീലിച്ച പത്മനാഭപിള്ള ്ള എഴുത്തിന്‍റെ ആദ്യ കാലങ്ങളില്‍ രചിച്ചത് തുള്ളല്‍ക്കഥയും ആട്ടക്കഥയുമാണ്. പിന്നീടാണ് വാക്കും അര്‍ത്ഥവും ഈ മഹാരഥന്‍റെ മനസ് കീഴടക്കിയത്.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പേട്ടയിലെ സ്കൂളില്‍ ചേര്‍ന്ന് ഇംഗ്ളീഷ് പഠിച്ചു.അക്കാലത്തു തന്നെ പഴവങ്ങാടി വിഞ്ചേശ്വര ശാസ്ത്രികളുടെയടുക്കല്‍ നിന്ന് സംസ്കൃതം പഠിച്ചു. കവിയൂര്‍ പരമേശ്വരന്‍ മൂസതിന്‍റെ കീഴില്‍ വൈദ്യവും അഭ്യസിച്ചിട്ടുണ്ട്.
പിന്നീട് തുള്ളല്‍ക്കഥകളിലായി ഭ്രമം. കിട്ടാവുന്നതൊക്കെ സംഘടിപ്പിച്ച് വായിച്ചു അഭിനയിച്ചു. ഇക്കാലത്താണ് മെട്രിക്കുലേഷന്‍ പരീക്ഷയില്‍ തോല്‍വി പിണയുന്നത്.
|