പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ദുലേഖയെ സമ്മാനിച്ച ചന്തുമേനോന്‍
ടി ശശി മോഹന്‍
chandu menon
WDWD
ഒയ്യാരത്ത് ചന്തു മേനോന്‍ എന്ന ഓ. ചന്തു മേനോന്‍ മലയാള സാഹിത്യത്തിലെ ധ്വജ സ്തംഭങ്ങളില്‍ ഒന്നാണ്. ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല്‍ ഇന്ദുലേഖയുടെ കര്‍ത്താവ് അദ്ദേഹമാണ്.

കോഴിക്കോട്ടെ മലബാര്‍ ഹജൂര്‍ കച്ചേരിയിലും കോടതിയിലും ജോലിചെയ്യുന്നതിനിടെ നടത്തിയ സാമൂഹിക സേവനങ്ങളുടെ പേരിലും അദ്ദേഹം സ്മരിക്കപ്പെടും. മലബാര്‍ വിവാഹ ബില്ലിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ ടി.മുത്തുസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ നിയമിക്കപ്പെട്ട കമ്മറ്റിയിലെ അംഗമെന്ന നിലയില്‍ ചന്തുമേനോന്‍ മരുമക്കത്തായ വിവാഹ സമ്പ്രദായത്തെക്കുറിച്ചു തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് സാമൂഹിക ചരിത്ര രേഖയാണ്.

കോഴിക്കോട്ട് അദ്ദേഹം സബ് ജഡ്ജിയായി പ്രവര്‍ത്തിച്ചു . മലബാര്‍ കലക്ടര്‍ വില്ല്യം ലോഗനുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആജാനുബാഹുവായിരുന്നു. ആറടിയിലേറെ ഉണ്ടായിരുന്നു പൊക്കം.
indulekha cover- chandu menon
WDWD


ചന്തു മേനോന്‍ രസികനായിരുന്നു. രണ്ടു മാരാന്മാര്‍ തമ്മിലുള്ള തര്‍ക്കം വിചാരണ ചെയ്യവെ കേമത്തം അളക്കാന്‍ അവരിരുവരേയും കൊണ്ട് കോടതി മുറിയില്‍ ചെണ്ട കൊട്ടിച്ച സംഭവം വളരെ പ്രസിദ്ധമാണ്.

തലശ്ശേരിക്കടുത്ത പിണറായി അംശത്തില്‍ ഇടപ്പാടി ചന്തമനായരുടെയും, കൊടുങ്ങല്ലൂരിനു സമീപം ചിറ്റേഴത്തു പാര്‍വതി അമ്മയുടെയും പുത്രനായി 1847 ജനുവരി ഏഴിനു ജനിച്ച ചന്തുമേനോന്‍ 1900 സെപ്റ്റംബര്‍ ഏഴിന് 53- ാം വയസ്സില്‍ അന്തരിച്ച

  1 | 2  >> 
കൂടുതല്‍
ക്ളാസിക്കല്‍ ആധുനികതയുടെ വക്താവായ കക്കാട്
ജിബ്രാന്‍ - അതുല്യകാവ്യ പ്രതിഭ
അകാലത്തില്‍ പൊലിഞ്ഞ കാമു
എന്‍.പി. യാത്രയായിട്ട് 4 വര്‍ഷം
കിപ്ളിംഗിനെ ഓര്‍ക്കുമ്പോള്‍
മലയാറ്റൂരിന്‍റെ വേരുകള്‍