ഖലീല്‍ ജിബ്രാന്‍റെ ‘പ്രവാചകന്‍‘ എന്ന കൃതിയെക്കുറിച്ച് ജോര്‍ജ്ജ് റസ്സല്‍ പറഞ്ഞ വാക്കുകള്‍:
""ടാഗോറിന്‍റെ ഗീതാഞ്ജലിക്ക് ശേഷം ജിബ്രാന്‍റെ പ്രവാചകനിലേതുപോലെ ഇത്രയും മനോഹരമായി വേറെ ഒരു പൗരസ്ത്യനും എഴുതിയിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. മനോഹരമായ ചിന്താധാരകള്‍ നിറഞ്ഞ വേറൊരു പുസ്തകവും ഞാന്‍ ഇതിനുമുമ്പ് വര്‍ഷങ്ങളോളം കണ്ടിട്ടില്ല.
ഇതു വായിച്ചു കഴിഞ്ഞപ്പോള്‍, എനിക്ക് സോക്രട്ടീസ് ബാന്‍ക്വറ്റിലൂടെ എന്താണ് അര്‍ത്ഥമായതെന്ന് കൂടുതല്‍ മനസ്സിലാവുകയും ചെയ്തു. ഈ പുസ്തകത്തിന്‍റെ ഓരോ താളുകളില്‍ നിന്നും മനോഹരവും സ്വതന്ത്രവുമായ ചിന്തകളെ കണ്ടെത്താനും എടുത്തു കാണിക്കാനും എനിക്ക് കഴിയുന്നു.''
ഖലീല്‍ ജിബ്രാന്‍റെ സൗഭഗത്തെക്കുറിച്ച് പറയാന്‍ ഇതിലേറെ വികാരം വേണ്ട. സര്‍ഗ്ഗധനനായ കവിയും ചിത്രാകാരനുമായിരുന്നു ജിബ്രാന്‍.
1883 ജനുവരി ആറിന് ലെബനില്‍ ആണ് ജനിച്ചത്. പ്രതിഭാ സമ്പന്നരായ ഒട്ടേറെ കവികള്‍ക്കും തത്വചിന്തകന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ജന്മമേകിയിട്ടുള്ള ലെബനില്‍ ജനിച്ച ജിബ്രാന് ഒരു പക്ഷെ മാതൃഭൂമിയുടെ അനുഗ്രഹാശിസ്സുകള്‍ കൊണ്ടാവാം ലോകസാഹിത്യത്തിന്‍റെ നെറുകയിലെത്താന്‍ സാധിച്ചത്. 1931 ഏപ്രില്‍ പത്തിന് ന്യൂയോര്‍ക്കില്‍ അന്തരിച്ച ജിബ്രാന്‍ തന്‍റെ ആയുസ്സിന്‍റെ ഭൂരിഭാഗവും ജീവിച്ചത് അമേരിക്കയിലായിരുന്നു.
|