സാഹിത്യത്തിനുള്ള മൊത്തം സംഭാവനയ്ക്ക് ലളിതാംബിക അന്തര്‍ജ്ജനം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്. "മരം' യൂസഫലി കേച്ചേരി സിനിമയാക്കി. എണ്ണപ്പാടം ഏഷ്യാനെറ്റില്‍ പി.എന്‍.മേനോന്‍ പരമ്പരയാക്കി. മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ ""ദൈവത്തിന്‍റെ കണ്ണ്''2001 ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിനര്‍ഹമായി.
കേരള കൗമുദി കോഴിക്കോട് റസിഡന്‍റ് എഡിറ്റര്‍, നവസാഹിതി, ഗോപുരം, ജാഗ്രത, നിരീക്ഷണം, പ്രദീപം മാസിക എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ എന്‍.പി പ്രവര്‍ത്തിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, മലയാള വിഭാഗം ഉപദേശക സമിതി കണ്‍വീനര്‍, കേരള സംഗീത നാടക അക്കാദമി അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ പ്രസിഡന്‍റ് എന്ന നിലയില്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ മുഖഛായ നല്‍കിവരികയായിരുന്നു.
ബിച്ചാത്തു (ഇംപീച്ചി പാത്തുമ്മ) യാണ് ഭാര്യ.
പരേതനായ എന്‍.പി.നാസര്‍ (എസ്.ബി.റ്റി), എന്‍.പി. ഹാഫിസ് മുഹമ്മദ് (അധ്യാപകന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍), സക്കീര്‍ഹുസൈന്‍ (കുവൈറ്റ്), അബുഫൈസി(മലയാള മനോരമ), ജാസ്മിന്‍, ബാബുപേള്‍, സെറീന എന്നിവരാണ് മക്കള്‍.
|