സജീവ സാന്നിധ്യമായി ബെക്കറ്റ്
പാരമ്പര്യങ്ങളെ നിഷേധിച്ച ആധുനിക ഐറിഷ് നാടകകൃത്തും നോവലിസ്റ്റുമാണ് സാമുവല്‍ ബെക്കറ്റ്.
വെയ്റ്റിംഗ് ഫോര്‍ ഗോദേ എന്ന ആദ്ദേഹത്തിന്‍റെ നാടകം ഇന്നും ചര്‍ച്ചാ വിഷയമാണ്. 1989 ഡിസംബര്‍ 22നാണ് അദ്ദേഹം അന്തരിച്ചത്.
അദ്ദേഹത്തിന്‍റെ നാടകത്തിലും നോവലിലും യഥാസ്ഥിതികമായ ഇതിവൃത്തം , കഥാപാത്ര ചിത്രീകരണം, സമയത്തിന്‍റെയും സ്ഥലത്തിന്‍റെയും ഏകത്വം മുതലായവ ഉള്‍പ്പെടുത്തിയിരുന്നില്ല. മനുഷ്യരാശിയുടെ യഥാര്‍ത്ഥ അവസ്ഥ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്.
ബെക്കറ്റിന്‍റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് വെയ്റ്റിംഗ് ഫോര്‍ ഗോദോ. വിമര്‍ശകനായ വിവിയന്‍ മെര്‍സിയറുടെ അഭിപ്രായത്തില്‍ രണ്ടു തവണ ഒന്നും സംഭവിക്കാത്ത ഒരു നാടകമാണിത്.
1952 ഫ്രഞ്ച് ഭാഷയിലെഴുതിയ ഈ നാടകം മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
നാടകം പുറത്തു വന്ന ആദ്യ കാലഘട്ടത്തില്‍ ജനങ്ങള്‍ ഇതിന് വേണ്ടത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാല്‍, ഹാരോള്‍ഡ് ഹോബ്സണിന്‍റെയും കെന്നത്ത് ടിനാനിന്‍റെയും അനുകൂലിച്ചുകൊണ്ടുള്ള വിശകലനത്തിന് ശേഷം ഈ നാടകം ഒരു വന്‍വിജയമായി മാറുകയായിരുന്നു. അമേരിക്കയിലും ജര്‍മ്മനിയിലും ഇപ്പോഴും ഈ നാടകം പ്രദര്‍ശിപ്പിക്കാറുണ്ട്.
|