പബോധകന്‍റെ ലൈസന്‍സ് റദ്ദാക്കുകയും കോടതിയലക്ഷ്യത്തിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് കേസരി വാരികയുടെ ഉടമസ്ഥനായിരുന്ന നാരായണപിള്ളയുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍ നിന്ന് കേസരിയുടെ ലൈസന്‍സ് കരസ്ഥമാക്കി.
അതിലൂടെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലെ അനാശാസ്യതകളെ തുറന്ന് എതിര്‍ത്ത ബാലകൃഷ്ണപിള്ള സര്‍ക്കാരിന്‍റെ പത്രനിയമവ്യവസ്ഥകളില്‍ പ്രതിഷേധിച്ച് പത്രപ്രസിദ്ധീകരണം നിര്‍ത്തിവച്ചു.
മോപ്പസാങിന്‍റെ ഒരു സ്ത്രീയുടെ ജീവിതവും കാമുകനും, സ്റ്റെന്‍ഥാളിന്‍റെ ചുവപ്പും കറുപ്പും എന്നീ നോവലുകളും ഇബ്സെന്‍റ പ്രേതങ്ങള്‍ എന്ന നാടകവും മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ആശയപരവും രൂപപരവുമായ നൂതനസാഹിത്യ സമീപനങ്ങളെയും പ്രസ്ഥാനധര്‍മ്മങ്ങളെയും ആസ്പദമാക്കിയുള്ള അപഗ്രഥാനാത്മക നിരൂപണത്തിനും മലയാളത്തില്‍ തുടക്കം കുറിച്ചത് കേസരിയാണ്.
രൂപമഞ്ജരി എന്ന ലക്ഷണഗ്രന്ഥവും എട്ടു പാശ്ചാത്യ കഥകള്‍ എന്ന സമാഹാരവും പല ജീവ ചരിത്രഗ്രന്ഥങ്ങളും ചങ്ങമ്പുഴ തുടങ്ങിയ എഴുത്തുകാരുടെ കൃതികള്‍ക്ക് എഴുതിയ വിസ്തൃതമായ അവതാരികകളും കേസരിയുടെ സംഭാവനകളായി അവശേഷിക്കുന്നു. ലേഖനങ്ങളടെ സമ്പൂര്‍ണ്ണ സമാഹാരം പില്ക്കാലത്ത് പ്രസിദ്ധീകരിച്ചു.
|