പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പത്രരംഗത്തെ കേസരി
ടി ശശി മോഹന്‍
Kesari Balakrishna Pillai
WDWD

മലയള പത്രപ്രവര്‍ത്തനചരിത്രത്തിലെ ദീപസ്തംഭങ്ങളില്‍ പ്രധാനമാണ് കേസരി ബാലകൃഷ്ണ പിള്ളയുടെ പേര്. ധീരവും ഉദാത്തവുമായ പത്രപ്രവര്‍ത്തനത്തിന്‍റെ മാതൃകയാണ് അദ്ദേഹം.

അദ്ദേഹത്തോടുള്ള ആദര സൂചകമായി തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തകര്‍ കേസരി സ്മാരക ജേ-ണലിസ്റ്റ് ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

1960 ഡിസമ്പര്‍ 18നാണ് കേസരി അന്തരിച്ചത്.

മലയാള സാഹിത്യ നിരൂപകന്‍ പത്രാധിപര്‍ കേസരി പത്രത്തിന്‍റെ സ്ഥാപകന്‍. രാഷ്ട്രീയ വിമര്‍ശകന്‍, ചരിത്രഗവേഷകന്‍, സാഹിത്യ നിരൂപകന്‍ എന്നീ നിലകളിലെല്ലാം അവിസ്മരണീയന്‍. ലോകസാഹിത്യത്തിലെ പുതിയ പ്രവണതകളെ മലയാളത്തിനു പരിചയപ്പെടുത്തത്തുന്നതില്‍ കേസരി വലിയ പങ്ക് വഹിച്ചിട്ടുണ്ട് .

1889 ഏപ്രില്‍ 13 നാണ് ജ-നനം. . തിരുവനന്തപുരം മഹാരാജാസ് കോളജില്‍ പഠിച്ച് ചരിത്രത്തില്‍ ബി.എ.ബിരുദം നേടി. കുറെക്കാലം കോളജ് അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.

അധ്യാപകനായി ഇരിക്കുമ്പോള്‍ തന്നെ നിയമബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് അഡ്വക്കേറ്റായി പ്രാക്ടീസ് ആരംഭിച്ചു. അധികം താമസിയാതെ അഭിഭാഷക വൃത്തി ഉപേക്ഷിച്ച് ജ്യോതിഷം, പുരാവസ്തു ശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, ചിത്രകല തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹം നേടി.

1922 ല്‍ സമദര്‍ശിയുടെ പത്രാധിപത്വം ഏറ്റെടുത്തു. 1926 ല്‍ നിലവില്‍ വന്ന തിരുവിതാം കൂര്‍ പത്രപ്രവര്‍ത്തന റെഗുലേഷനെതിരെ എഴുതിയ മുഖപ്രസംഗം പത്ര ഉടമയുടെ വിപ്രതിപത്തിക്ക് അദ്ദേഹത്തെ പാത്രമാക്കി.

തുടര്‍ന്ന് 1930 ല്‍ ശാരദ പ്രസ് സ്ഥാപിച്ച് പ്രബോധകന്‍ എന്ന വാരിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.

  1 | 2  >> 
കൂടുതല്‍
ഡ്യൂമേ - ഫ്രഞ്ചിലെ കഥയച്ഛന്‍
ശീവൊള്ളിയെ ഓര്‍ക്കുക
പുതിയ കാവ്യധാര പകര്‍ന്ന കട്ടക്കയം
ശ്രീകണ് ഠേശ്വരം -ശബ്ദതാരാവലീകാരന്‍
ബര്‍ണാഡ് ഷാ -നാടകത്തിന്‍റെ കരുത്ത്
സെല്‍മ - നോബല്‍ നേടിയ ആദ്യ വനിതാ എഴുത്തുകാരി