പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പുതിയ കാവ്യധാര പകര്‍ന്ന കട്ടക്കയം
കട്ടക്കയം ചെറിയാന്‍ മാപ്പിളയുടെ കവിതകള്‍ മലയാളത്തിലെ വേറിട്ട ശബ്ദമാണ്.കേരള വര്‍മ പാരന്പര്യത്തിലൂന്നിയാണ് കട്ടക്കയത്തിന്‍റെ കാവ്യരചനയെങ്കിലും, മറ്റൊരു സംസ്കാരികത്തനിമ മലയാളത്തിലേക്ക് ആവാഹിക്കാനായി എന്നതാണ് അദ്ദേഹത്തിന്‍റെ നേട്ടം.

കാവ്യങ്ങളും നാടകങ്ങളും മഹാകാവ്യവും മാത്രമല്ല ആട്ടക്കഥയും അദ്ദേഹം രചിച്ചു - എല്ലാം ക്രൈസ്തവ ഇതിവൃത്തങ്ങളായിരുന്നു എന്ന് മാത്രം. അതാണവയുടെ ഗുണവും സവിശേഷതയും.

1936 നവംബര്‍ 29 നായിരുന്നു ചെറിയാന്‍ മാപ്പിളയുടെ അന്ത്യം. കോട്ടയം ജ-ില്ലയിലെ പാലായില്‍ 1859 ഫെബ്രുവരി 24 നായിരുന്നു ജ-നനം.

അന്നു വരെ പരിചിതമല്ലാത്ത സംസ്കാരിക സരണിയിലൂടെ ഏറെ ദൂരം അദ്ദേഹം കവിതയെ കൈപിടിച്ചു നടത്തി .ചെറുപ്പത്തിലേ സംസൃതം അഭ്യസിച്ചതാണ് ചെറിയാന്‍ മാപ്പിളയിലെ കവന കൗതുകം പുറത്തറിയാന്‍ കാരണമായത്. അദ്ദേഹം പില്‍ക്കാലത്ത് മനോരമയില്‍ കവിതകളെഴുതിപ്പോന്നു.

ശ്രീ യേശു വിജ-യം മഹാകാവ്യമാണ് കട്ടക്കയത്തെ ചരിത്ര പുരുഷനാക്കുന്നത്. 15 കൊല്ലം കൊണ്ടാണ് ഇതിന്‍റെ രചന പൂര്‍ത്തിയായത്.1911ല്‍ തുടങ്ങി 1926 ല്‍ പൂര്‍ത്തിയാക്കി.3719 പദ്യങ്ങള്‍ 24 സര്‍ഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
കൂടുതല്‍
ശ്രീകണ് ഠേശ്വരം -ശബ്ദതാരാവലീകാരന്‍
ബര്‍ണാഡ് ഷാ -നാടകത്തിന്‍റെ കരുത്ത്
സെല്‍മ - നോബല്‍ നേടിയ ആദ്യ വനിതാ എഴുത്തുകാരി
നോവലിന് തുടക്കമിട്ട അപ്പുനെടുങ്ങാടി
പി, കേരളം പോലൊരു കവി
പ്രകൃതിയുടെ കവി ; ദാര്‍ശനികതയുടേയും