പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബര്‍ണാഡ് ഷാ -നാടകത്തിന്‍റെ കരുത്ത്
ജ-നനം :1856 ജ-ൂലായ് 26 ,മരണം :1950നവംബര്‍ 26
ചോളക്കച്ചവടത്തില്‍ പൊളിഞ്ഞു പാളീസായി മദ്യപനായി മാറിയ ആളായിരുന്നു അച്ഛന്‍. സംഗീതത്തില്‍ അത്യപൂര്‍വമായ പരീക്ഷണങ്ങള്‍ നടത്തിയ വാന്‍ഡേ ലീയുവര്‍ ലീയുടെ ഏകശിഷ്യയായിരുന്ന അമ്മ ഒരു പ്രൊഫഷണല്‍ ഗായികയായിരുന്നു.

ഷായ്ക്കു പതിനാറുവയസ്സുള്ളപ്പോള്‍ അമ്മയും സഹോദരിയും വാന്‍ഡേലിയര്‍ ലീയോടൊപ്പം ലണ്ടനിലേക്ക് താമസം മാറ്റി. ഇതേതുടര്‍ന്ന് മൂത്തസഹോദരി ലൂസി ലണ്ടനിലെ അറിയപ്പെടുന്നൊരു ഗായികയായി മാറുകയും ചെയ്തു.

കുടിയനായ അച്ഛനോടൊപ്പം ഡബ്ളിനില്‍ കഴിഞ്ഞ ഷാ കഷ്ടപ്പെട്ട് പഠിപ്പ് പൂര്‍ത്തിയാക്കുകയും എസ്റ്റേറ്റിലെ ക്ളാര്‍ക്കിന്‍റെ ജേ-ാലി തരപ്പെടുത്തുകയും ചെയ്തു.രണ്ടിനോടുമില്ലായിരുന്നു ഷായ്ക്ക് താത്പര്യം.

1876 ല്‍ അച്ഛനെ തനിച്ചാക്കി ഷാ ലണ്ടനിലെത്തി. പക്ഷെ അമ്മയോടൊപ്പം പോയില്ല. ലണ്ടനില്‍ താമസിച്ച് പത്രപ്രവര്‍ത്തനവും എഴുത്തും തുടങ്ങി. ആദ്യമദ്ദേഹം ഗദ്യരചനയാണ് നടത്തിയത്. അഞ്ച് നോവലുകള്‍ അദ്ദേഹം എഴുതി. ആദ്യ നോവലിന്‍റെ പേര്‍ ഇമ്മച്യൂരിറ്റി എന്നയിരുന്നു.

ഹൈ പാര്‍ക്കിലെ പ്രസംഗങ്ങളും സോഷ്യലിസ്റ്റ് റാലികളും കാണുകയും അതില്‍ പങ്കെടുക്കുകയും ചെയ്താതതോടെ ഷായുടെ സഭാകന്പവും വിക്കും മാറുകയും കരുത്തുറ്റ പ്രസംഗകനായി മാറുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് ബിയാട്രിസ് സിഡ്നി വെബ് എന്നിവരുമായി ചേര്‍ന്ന് പ്രസിദ്ധമായ ഫാബിയന്‍ സൊസൈറ്റി ഷാ രൂപവത്കരിച്ചത്. ജ-നകീയ വിദ്യാഭ്യാസ പ്രോത്സാഹനം, വികസനോന്മുഖമായ നിയമനിര്‍മ്മാണം എന്നിവയിലൂടെ ബ്രിട്ടനെ എങ്ങനെയൊരു സോഷ്യലിസ്റ്റ് രാജ-്യമാക്കാം എന്നതായിരുന്നു ഫാബിയന്‍ സൊസൈറ്റിയുടെ ചിന്ത.

ഈ പ്രസ്ഥാനം പിന്നീട് ലണ്ടന്‍ സ് കൂള്‍ ഓഫ് ഇക്കണോമിക്സിന് തുടക്കം കുറിക്കുകയും ലേബര്‍ പാര്‍ട്ടിയായി മാറുകയും ചെയ്തു. 1891 മുതല്‍ ഒരു സ്വകാര്യ നാടക സംഘത്തിനു വേണ്ടി അദ്ദേഹം രചനകള്‍ നടത്തിപ്പോന്നു. തിയേറ്റര്‍ നടത്തിപ്പ് പരാജ-യമായിരുന്നെങ്കിലും നാടകരചനയില്‍ അദ്ദേഹം വിജ-യിക്കുക തന്നെ ചെയ്തു.


 << 1 | 2   
കൂടുതല്‍
സെല്‍മ - നോബല്‍ നേടിയ ആദ്യ വനിതാ എഴുത്തുകാരി
നോവലിന് തുടക്കമിട്ട അപ്പുനെടുങ്ങാടി
പി, കേരളം പോലൊരു കവി
പ്രകൃതിയുടെ കവി ; ദാര്‍ശനികതയുടേയും
വയലാര്‍ എന്ന ഗന്ധര്‍വ കവി
സാര്‍ഥകമായ പ്രാര്‍ഥന: പന്തളം കെ.പി