ലണ്ടന്‍ നഗരത്തിന് പുറത്തുള്ള ഹെര്‍ട്ട് ഫോര്‍ഡ് ഷയര്‍ ഗ്രാമാന്തരീക്ഷത്തിലെ സെന്‍റ് ലോറന്‍സിലുള്ള അയോട്ടില്‍ ഒരു മരത്തിന്‍റെ ചില്ലകള്‍ വെട്ടി ശരിപ്പെടുത്താന്‍ തൊണ്ണൂറ്റിനാലുകാരനായ ഒരു വൃദ്ധന്‍ ഏണി വച്ച് കയറി നില്‍ക്കുകയാണ്.
പെട്ടന്ന് ഏണി വഴുതി വൃദ്ധന്‍ താഴെ വീഴുന്നു. ഉറ്റവര്‍ ഓടിയെത്തി അദ്ദേഹത്തെ താങ്ങിക്കൊണ്ടുപോകുന്നു. നടുവിനും എല്ലുകള്‍ക്കും കാര്യമായ ക്ഷതം പറ്റിയിരിക്കുന്നു. രണ്ടുദിവസത്തിനു ശേഷം ഈ വൃദ്ധന്‍ മരിക്കുന്നു.
1950 നവംബര്‍ 24 നായിരുന്നു ഈ സംഭവം. മരിച്ച 94 കാരന്‍ ജേ-ാര്‍ജ്ജ് ബര്‍ണാര്‍ഡ് ഷാ എന്ന ഇംഗ്ളീഷ് നാടകകൃത്തും ,സാഹിത്യകാരനുമായിരുന്നു.
പാതി വെട്ടി നിര്‍ത്തിയ ആ മരത്തെപ്പോലെ പാതി എഴുതി വച്ച വൈ ഷി വുഡ് നോട്ട് എന്നൊരു നാടകവും ബാക്കിവച്ചായിരുന്നു ആ കര്‍മ്മ നിരതന്‍റെ അന്ത്യം.
തന്‍റെ സ്വത്തുക്കളുടെ വലിയൊരു ഭാഗം ഇംഗ്ളീഷ് അക്ഷരങ്ങള്‍ പുതുക്കാനുള്ള ഒരു പദ്ധതിക്കായി അദ്ദേഹം നീക്കിവച്ചിരുന്നത്. ഷാ ആല്‍ഫബെറ്റ് : എ പാരലല്‍ ടെക്സ്റ്റ് എഡിഷന്‍ ഓഫ് ഷാസ് ആന്‍ഡ്രോക്കിള്‍സ് ആന്‍ഡ് ലിയോണ്‍ എന്ന പുസ്തകത്തിന്‍റെ ഒരു വോള്യം അപ്പോഴേക്കും പ്രസിദ്ധീകരിച്ചിരുന്നു.
ഈ പദ്ധതി പരാജ-യപ്പെട്ടു. അദ്ദേഹത്തിന്‍റെ ഒസ്യത്ത് പ്രകാരം അയര്‍ലന്‍ഡിലെ നാഷണല്‍ ഗാലറി, ബ്രിട്ടീഷ് മ്യൂസിയം, റോയല്‍ അക്കാഡമി ഓഫ് ഡ്രാമാറ്റിക് ആര്‍ട്ട് എന്നിവയ്ക്കായി സ്വത്തുക്കള്‍ വീതിച്ചുപോയി.
മാത്രമല്ലഅദ്ദേഹത്തിന്‍റെ നാടകങ്ങളുടെ റോയല്‍റ്റി (പിഗ്മാലിയണ്‍ എന്ന നാടകത്തെ ആസ്പദമാക്കിയുള്ള മൈ ഫെയര്‍ ലേഡി എന്ന സംഗീതികയുടെ റോയല്‍റ്റിയും) ഈ സ്ഥാപനങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കായി ലഭിക്കുകയും ചെയ്തു.
1914 ലെ ഒന്നാം ലോകമഹായുദ്ധം ഷാ യുടെ ജ-ീവിതത്തെ മാറ്റിമറിച്ചു. അദ്ദേഹം യുദ്ധവിരോധിയായി മാറി. കോമണ്‍ സെന്‍സ് എബൗട്ട് വാര്‍ എന്ന പേരില്‍ അദ്ദേഹം പത്രങ്ങളില്‍ പരന്പരയെഴുതി. ഇക്കാലത്തെഴുതിയ ഹാര്‍ട്ട് ബ്രേക്ക് ഹൗസ് എന്ന നാടകം ബ്രിട്ടനിലെ രാഷ്ട്രീയത്തിന്‍റെയും സമൂഹത്തിന്‍റെയും ഇരുണ്ട വശങ്ങളെ പ്രതിപാദിക്കുന്നതായിരുന്നു.
ഷാ എഴുതിയ നാടകങ്ങള്‍ ലണ്ടനിലും പുറത്തും പതിവായി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹമൊരു അന്തര്‍ദേശീയ വ്യക്തിത്വമായി മാറി. 1920 കളുടെ അവസാനം ഇംഗ്ളണ്ടില്‍ ഷാ നാടകങ്ങളുടെ മേള തന്നെ നടത്തുകയുണ്ടായി.
പിന്നീട് അദ്ദേഹം ഏറെക്കാലം യാത്രയിലായിരുന്നു. ആയിരക്കണക്കിന് കത്തുകളും ഒരു ഡസനിലേറെ നാടകങ്ങളും ഈ കാലഘട്ടത്തില്‍ ഷാ എഴുതി. ഇംഗ്ളീഷ് സാഹിത്യത്തിലെ അതികായനായിരുന്നു ജേ-ാര്‍ജ്ജ് ബര്‍നാര്‍ഡ് ഷാ. പക്ഷെ, ജേ-ാര്‍ജ്ജിനോട് അദ്ദേഹത്തിനത്ര പഥ്യമല്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം പേരില്‍ നിന്ന് ജേ-ാര്‍ജ്ജിനെ നുള്ളിക്കളഞ്ഞു.
1856 ജ-ൂലായ് 26 നു ഡബ്ളിനിലെ ഒരു താഴ്ന്ന വരുമാനമുള്ള ഇടത്തരം കുടുംബത്തില്‍ ആയിരുന്നു ബര്‍ണാര്‍ഡ് ഷാ ജ-നിച്ചത്. സ്കോട്ടിഷ് പ്രൊട്ടസ്റ്റന്‍റുകാരായിരുന്നു പൂര്‍വികര്‍.
|