സെല്‍മ - നോബല്‍ നേടിയ ആദ്യ വനിതാ എഴുത്തുകാരി

എ കെ ഷിബു

selma
WDWD
സെല്‍മയെന്ന സാഹിത്യകാരിയെ ഇന്നാരും ഓര്‍ക്കാനിടയില്ല .സാഹിത്യത്തിനു ആദ്യമായി നോബല്‍ സമ്മനം ലഭിച്ച വനിതാ എഴുത്തുകാരി അവരാണ് - സ്വീഡനിലെ സെല്‍മ ലാജ-ര്‍ലോഫിന്.

സെല്‍മ ഓട്ടിലിയാന ലോവിസ ലേജര്‍ ലോഫ് എന്ന സെല്‍മ ലേജര്‍ലോഫ് ജനിച്ചിട്ട് 150 വര്‍ഷമാകാന്‍ പോകുന്നു. 1858 നവംബര്‍ 20ന് സ്വീഡനിലെ മര്‍ബാക്കയിലാണ് സെല്‍മ ജനിച്ചത്..

സാഹിത്യരംഗത്ത് അംഗീകാരങ്ങളുടെ പെരുമഴ ആയിരുന്നെങ്കിലും സ്വകാര്യജീവിതത്തില്‍ സ്വവര്‍" പ്രേമത്തിന്‍റെ പേരില്‍ അവര്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയയായിട്ടുണ്ട്. 1940 മാര്‍ച്ചിലാണ് സെല്‍മ ലേജര്‍ ലോഫ് അന്തരിച്ചത്

ചെറുപ്പം മുതല്‍ തന്നെ സാഹിത്യത്തോട് ആഭിമുഖ്യം തോന്നുകയും കവിതകള്‍ എഴുതുകയും ചെയ്തിരുന്ന സെല്‍മ 33-ാം വയസ്സിലാണ് ആദ്യമായി ഒരു കൃതി പ്രസിദ്ധീകരിച്ചത്. 1890 ല്‍ ഒരു സ്വീഡിഷ് വാരിക നടത്തിയ സാഹിത്യ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അത്.

1891ല്‍ പ്രസിദ്ധീകരിച്ച ഗോസ്റ്റ ബര്‍ളിംഗ്സ് സാഗ എന്ന ആദ്യ പുസ്തകം തുടക്കത്തില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല. എന്നാല്‍ ഈ നോവലിന്‍റെ ഡാനിഷ് വിവര്‍ത്തനം പുറത്തു വന്നപ്പോള്‍ വന്‍ പ്രതികരണമാണുണ്ടായത്. അതിലൂടെ വിശ്വസാഹിത്യ രംഗത്ത് പുതിയ ഒരു യുഗപ്പിറവി ലോകം ദര്‍ശിച്ചു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :