ഉപാസന പന്തളം കെ പി
അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും പരമപ്രകാശമേ! ശരണം നീയെന്നും
സുരഗോളലക്ഷങ്ങളണിയിട്ടു നിര്‍ത്തി അവികല സൗഹൃദ ബന്ധം പുലര്‍ത്തി അതിനൊക്കെയാധാര സൂത്രമിണക്കി നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും
അവസാന ജ-ലധിയിലൊരുനാളീ വിശ്വം പരിപൂര്‍ണ്ണശൂന്യമായ് വിലയിച്ചു തീരും ! അതുനാളും സത്തുചിത്താനന്ദ ദീപ്തം ഒരു സത്യം നിലനില്‍ക്കും അതുനിത്യം ശരണം
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്‍റെ പരിശുദ്ധതേജ-സ്സു വിളയാടിക്കാണ്മാന്‍ ഒരുജ-ാതി ഒരുമതം ഒരുദൈവമേവം പരമാര്‍ഥ വേദാന്തം സഫലമായ് തീരാന്‍
അഖിലാധിനായകാ തവതിരുമുമ്പില്‍ അഭയമായ് ഞാനിതാ പ്രണമിപ്പൂ നിത്യം സമരാദി തൃഷ്ണകളൊക്കവേ നീങ്ങി സമതയും ക്ഷേമവും ശന്തിയും തിങ്ങി
ജ-നതയും ജ-നതയും കൈകോര്‍ത്തിണങ്ങി ജ-നിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി നരലോകമെപ്പേരുമാനന്ദം തേടി വിജ-യിക്ക നിന്‍തിരു നാമങ്ങള്‍ പാടി
|