പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആര്‍.കെ. നാരായണ്‍: മാല്‍ഗുഡിയുടെ കഥാകാരന്‍
ടി. ശശി മോഹന്‍
RK Narayanan
FILEFILE
സാങ്കല്പികമായി ഒരു പട്ടണം സൃഷ്ടിക്കുക. അവിടെ ജീവസുറ്റ കുറെ കഥാപാത്രങ്ങളെ പാര്‍പ്പിക്കുക . ഈ പട്ടണത്തേയും അവിടത്തെ ജനങ്ങളെയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്ന്കരുതി സ്നേഹിക്കുക.

അപൂര്‍വ്വമായ ഈ പ്രതിഭാസം ആര്‍.കെ. നാരായണ്‍ എന്ന എഴുത്തുകാരന്‍ സാധ്യമാക്കി. അദ്ദേഹത്തിന്‍റെ തൂലിക സൃഷ്ടിച്ച മാല്‍ഗുഡി എന്ന പട്ടണത്തെ ജനങ്ങളിന്നും സ്നേഹിക്കുന്നു.

ആര്‍ കെ നാരായണിന്‍റെ ജന്മ ശതാബ്ദിയായിരുന്നു 2006 ഒക്ടൊബര്‍ 10 ന്. ഇത് നൂറ്റി ഒന്നാം പിറന്നാള്‍

ഇന്ത്യക്കാരനായ , തലമുറകളെ സ്വാധീനിച്ച ഈ ഇംഗ്ളീഷ് സാഹിത്യകാരന്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 95-ാം മത്തെ വയസില്‍ 2001 മെയ് 13നാണ് അന്തരിച്ചത് .

രസിപുരം കൃഷ്ണസ്വാമി അയ്യര്‍ നാരായണ സ്വാമി എന്ന ആര്‍.കെ. നാരയണ്‍ 1906 ഒക്ടോബര്‍ 10ന് മദ്രാസിലാണ് ജനിച്ചത്. ഗ്രേയം ഗ്രീന്‍ നരായണിന്‍റെ ഉറ്റ സുഹൃത്തായിരുന്നു, അദ്ദേഹമാണ് പേര്‍ ആര്‍ കെ നാരായണ്‍ എന്നാക്കി ചുരുക്കിയത് .
book RK Narayanan
FILEFILE


നാരായണിന്‍റെ അച്ഛന്‍ മൈസൂറിലെ മഹാരാജാസ് ഹൈ സ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്നു. തുടക്കത്തില്‍ അമ്മാവനോടും മുത്തശ്ശിയോടുമൊപ്പം ചെന്നൈയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശെഷം അദ്ദേഹം മൈസൂരില്‍ പഠിച്ചു

ആര്‍. കെ. നാരായണിന്‍റെ സാഹിത്യ ജീവിതം ഒട്ടേറെ വൈതരണികള്‍ നിറഞ്ഞതായിരുന്നു. പത്രങ്ങളില്‍ ചെറിയ കഥകളും ലേഖനങ്ങളുമെഴുതിയാണ് നാരായണന്‍ സാഹിത്യസപര്യ തുടങ്ങിയത്.

.
  1 | 2  >> 
കൂടുതല്‍
എം . ആര്‍. ബിയുടെ ഓര്‍മ്മദിനം
തിരുനല്ലൂരിന്‍റെ പിറന്നാള്‍
തൊട്ടത്‌ പൊന്നാക്കിയ നാലപ്പാടന്‍
വായനയുടെ പുതുലോകം:നാലപ്പാട്ട് നാരായണമേനോന്‍
ചിന്തയിലെ ലാളിത്യം
എന്‍ മോഹനന്‍; നിങ്ങളുടേയും