പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > ഓര്‍മ്മ
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എം . ആര്‍. ബിയുടെ ഓര്‍മ്മദിനം
ടി ശശി മോഹന്‍
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേരള സമൂഹത്തില്‍ സാമൂഹിക വിപ്ളവപരമായ പരിവര്‍ത്തനം നടത്തിയവരില്‍ പ്രമുഖനാണ് എം.ആര്‍.ബി എന്ന എം.ആര്‍.ഭട്ടതിരിപ്പാട്.

അദ്ദേഹത്തിന്‍റെ ചരമവാര്‍ഷിക ദിനമാണ് ഒക്ടോബര്‍ എട്ട്. 2001 ലാണ് ഈ മഹാമനുഷ്യന്‍ നമ്മെ വിട്ടുപിരിഞ്ഞത്.

സാമൂഹിക ഉച്ചനീചത്വങ്ങളും അയിത്തവും ജ-ാതിചിന്തയും അരങ്ങുവാണിരുന്ന കേരളത്തില്‍ സവര്‍ണ്ണ അവര്‍ണ്ണ സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും ചേരിതിരിവും ഇല്ലാതാക്കാനായിരുന്നു സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ശ്രമം.

പക്ഷെ വരേണ്യ വിഭാഗമെന്നു കരുതിയിരുന്ന നമ്പൂതിരിമാരുടെ ജ-ീവിതത്തിലുമുണ്ടായിരുന്നു പുറത്താരും അറിയാത്ത പല ദുരാചാരങ്ങളും കഷ്ടപ്പാടുകളും.

മറക്കുടയ്ക്കുള്ളിലെ മഹാ നരകം, അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് തുടങ്ങി വി.ടി.ഭട്ടതിരിപ്പാടിന്‍റെ പുസ്തകങ്ങള്‍ പുറത്തിറങ്ങിയത് നമ്പൂതിരി സമുദായത്തിന്‍റെ ഉള്ളിലുള്ള ദുരാചാരങ്ങളും അടിച്ചമര്‍ത്തലുകളും മാറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു.

അക്കാലത്ത് വി.ടി യോടൊപ്പം നിന്ന പുരോഗമനേച്ഛക്കളായ നമ്പൂതിരി സമുദായക്കാരില്‍ ഒരാളായിരുന്നു എം.ആര്‍.ഭട്ടതിരിപ്പാട്. അകത്തളങ്ങളില്‍ അന്തര്‍ജ-നങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും വേദനകളും ചൂണ്ടിക്കാട്ടുകയല്ലാതെ പരിഹരിക്കുവാനൊരു മാര്‍"വും അന്നുണ്ടായിരുന്നില്ല.

വിധവകളെ വിവാഹം ചെയ്യുക എന്നത് മഹാപാപമായി അക്കാലത്തു കരുതിപ്പോന്നു. ഇതുമൂലം ഇളം പ്രായത്തില്‍ വിധവകളായി ഇല്ലങ്ങളിലും മനകളിലും ആരും കാണാതെ ജ-ീവിതം ഹോമിച്ച് എത്രയോ നമ്പൂതിരി സ്ത്രീകള്‍ മണ്ണടിഞ്ഞുപോയിരുന്നു.

പുരോഗമനവാദികളായ നമ്പൂതിരി യുവാക്കള്‍ വിധവാ വിവാഹം പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ അന്നാദ്യം മുന്നോട്ടുവന്നത് ചെറുപ്പക്കാരനായ എം.ആര്‍.ഭട്ടതിരിപ്പാടായിരുന്നു. പ്രമുഖ നടന്‍ പ്രേംജ-ി ഇദ്ദേഹത്തിന്‍റെ സഹോദരനായിരുന്നു.

ഐ.സി.പി നമ്പൂതിരിയുടെ സഹോദരി ഉമാ അന്തര്‍ജ-നത്തെയാണ് എം.ആര്‍.ബി വിവാഹം ചെയ്തത്. ഉമയെ ആദ്യം വിവാഹം ചെയ്തത് ഇ.വി.നാരായണന്‍ നമ്പൂതിരിയായിരുന്നു. ഏറെ താമസിയാതെ അസുഖം ബാധിച്ച് അദ്ദേഹം മരിക്കുമ്പോള്‍ ഉമ ഗര്‍ഭിണിയായിരുന്നു.

ആ ബന്ധത്തില്‍ ഒരു മകളുണ്ടായി ലീല. വിധവയായ ഉമയെ വിവാഹം ചെയ്ത എം.ആര്‍.ബി ലീലയെ സ്വന്തം മകളെപ്പോലെ വളര്‍ത്തി.

ഇന്ന് ഇതൊരു നിസ്സാരകാര്യമായിരിക്കാം. എന്നാല്‍ സാമുദായിക പ്രാമാണിത്വവും നമ്പൂതിരി ആഢ്യത്വവും കൊടികുത്തി വാണിരുന്ന അക്കാലത്ത് വിധവയെ വധുവായി സ്വീകരിക്കാന്‍ തായാറാവുക എന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമായിരുന്നു.
കൂടുതല്‍
തിരുനല്ലൂരിന്‍റെ പിറന്നാള്‍
തൊട്ടത്‌ പൊന്നാക്കിയ നാലപ്പാടന്‍
വായനയുടെ പുതുലോകം:നാലപ്പാട്ട് നാരായണമേനോന്‍
ചിന്തയിലെ ലാളിത്യം
എന്‍ മോഹനന്‍; നിങ്ങളുടേയും
ബാലാമണി അമ്മ-അത്രമേല്‍ വിശുദ്ധയായ കവയത്രി