ഞങ്ങളുടെ നാട്ടുനടപ്പനുസരിച്ച് എന്‍.മോഹനനെ എനിക്കു കൊച്ചുതിരുമേനി എന്നു വിളിക്കാമായിരുന്നു.പ്രായഭേദം കൊണ്ട് ചേട്ടനെന്നു വിളിച്ചാലും തെറ്റുണ്ടായിരുന്നില്ല.
പക്ഷേ, പരിചയപ്പെട്ടകാലം മുതല്‍ മോഹനന്‍ എന്നു വിളിച്ചു ശീലിച്ചു.പ്രായത്തെ പരാജ-യപ്പെടുത്തുന്ന ആ യുവത്വം കൊണ്ടാവാം; യുവത്വം നിറഞ്ഞുനില്‍ക്കുന്ന കഥകളെ സ്നേഹിച്ചുപോയതുകൊണ്ടാവാം.
എന്തും സ്വാതന്ത്ര്യത്തോടെ പറയാനും പ്രയാസങ്ങള്‍ പങ്കുവയ്ക്കാനും പി-ന്മുറക്കാരായ ഞങ്ങള്‍ക്ക് എന്‍.മോഹനനുള്ളത് ഒരാശ്വാസമായിരുന്നു.ഉറൂബ്, പാറപ്പുറത്ത്, സുരേന്ദ്രന്‍,മലയാറ്റൂര്‍, വിവേകാനന്ദന്‍ എന്നിവരെപ്പോലെ വാത്സല്യത്തിന്‍റെ വഴിയില്‍ ഒരാള്‍.
സ്നേഹപൂര്‍വം തിരിഞ്ഞുനോക്കിയിരുന്ന മുഖങ്ങള്‍, ആത്മാര്‍ഥത നിറഞ്ഞ തലോടലുകള്‍, എല്ലാം നഷ്ടപ്പെടുന്പോള്‍ മനസിന് വല്ലാത്ത വിങ്ങല്‍:പിടച്ചില്‍.
കുട്ടിക്കാലത്ത് ഞങ്ങള്‍, നാട്ടിന്‍പുറത്തെ കുട്ടികള്‍ അമ്മ എന്നു വിളിച്ചാദരിച്ച ലളിതാംബിക അന്തര്‍ജ്ജനം എന്ന വലിയ കഥാകാരിയുടെ കഥാകാരനായ മകന്‍ എന്ന മുഖശ്രീയോടെയാണ് എന്‍. മോഹനനെ പരിചയപ്പെടുന്നത്.
1960 കളുടെ ആരംഭത്തില്‍ത്തന്നെ മോഹനന്‍റെ 'കൊച്ചുതിരുമേനി'യും 'മിസ് മേരി തെരേസാ പോളു'മൊക്കെ കഥാസാഹിത്യത്തില്‍ ശ്രദ്ധേയമായിക്കഴിഞ്ഞിരുന്നു.
വ്യക്തിജ-ീവിതത്തില്‍ കുസൃതിനിറഞ്ഞ ഫലിതത്തിനു വക കണ്ടെത്തിയ എന്‍.മോഹനന്‍ കഥാകൃത്തെന്ന നിലയില്‍ എപ്പോഴും ദുഃഖോപാസകനായി.വേദനയുടെ നെരിപ്പോട് എരിയിക്കാന്‍ പോന്ന കഥകള്‍.
ജ-ാതിയില്‍ താഴ്ന്നവനായ മാസ്റ്റര്‍, കുഞ്ചുണ്ണി നന്പൂതിരിപ്പാടായ തന്നെ പേരുവിളിക്കരുതെന്നു ശഠിക്കുന്ന കൊച്ചുതിരുമേനിയും, ഹെര്‍ബേറിയത്തേക്കാള്‍ വലുതാണ് മനുഷ്യജ-ീവന്‍ എന്നു കണ്ടെത്തിയിട്ടും ഒടുവില്‍ ജ-ീവിതത്തില്‍ നിന്ന് ഒളിച്ചോടുന്ന മിസ് മേരി തെരേസാ പോളും, കത്താത്ത കാര്‍ത്തികവിളക്കു തമോമയമാക്കിയ കണ്ണകിയുമൊക്കെ പുനര്‍വായനയിലും തീവ്രമായ ദുഃഖാനുഭവങ്ങളാകുന്നു.
|