പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > കവിത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അവള്‍
ആര്‍. രാജേഷ്
WD
'നിന്നെ എന്‍റെയാക്കട്ടെ?"
അവള്‍ കണ്ണു ചിമ്മി.
മൗനം സമ്മതം
മുള്ളുകള്‍ അടര്‍ന്നു വീണു.
ഒരു ചെറു പുഞ്ചിരി.

ഒരായിരം പൂക്കള്‍
എന്നെ തുറിച്ചു നോക്കി.
പൂക്കള്‍ക്ക് ദംഷ്ട്രങ്ങള്‍ മുളച്ചു
ചോര പുരണ്ട് ചുവന്നത്.
അവള്‍ക്ക് ദൈന്യത.

ഇവിടമുപേക്ഷിക്കാന്‍
അവള്‍ക്കാവില്ല.
പുഴുക്കുത്തേറ്റവര്‍ക്കിടയിലെ
പുഴുക്കുത്തേല്‍ ക്കാത്തവള്‍.
അവള്‍ കാക്കുന്നതാരെയാണ്?

അകലെയൊരു മുരള്‍ച്ച.
വേട്ടപ്പട്ടികള്‍ ഉണര്‍ന്നിരിക്കുന്നു
അവയെന്നെ കുടഞ്ഞെറിഞ്ഞു.
അവള്‍ മിഴി പൂട്ടി.
മറ്റു പൂക്കള്‍ ആര്‍ത്തു ചിരിച്ചു.

എന്‍റെ നെഞ്ചിലെ പച്ചമാംസം
അവ കടിച്ചു തുപ്പി.
നെഞ്ചില്‍ നിണം പൊടിയുന്നു.
അവിടെയൊരു റോസാപ്പൂവ്
രൂപപ്പെട്ടു.
അതു നീയായിരുന്നു
നീ മാത്രമായിരുന്നു.
<< 1 | 2 
കൂടുതല്‍
അതു നീയായിരുന്നു
യൂസഫലിയുടെ കവിത
ഹൃദയമില്ലാത്തവര്‍
എന്‍റെ കലാലയം
വളളത്തോള്‍: അമൃതമായ കാവ്യ സ്രോതസ്സ്
പ്രണയസാമ്രാജ്യത്തിന്‍ അരമനയില്‍...