പുഴുക്കുത്തേല്‍ക്കാത്ത റോസാപ്പൂക്കളുണ്ടോ? നഗരപ്രാന്തത്തിലെ നദിക്കരയില്‍ റോസാത്തോട്ടങ്ങളുണ്ട്.
കാവല്‍ക്കാര്‍ വേട്ടപ്പട്ടികള്‍ കിഴവരെങ്കിലും പല്ലിനു മൂര്‍ച്ചയുള്ളവ ഇപ്പോള്‍, ചോര സ്വപ്നം കണ്ട് പാതി മയക്കത്തില്‍.
റോസാപ്പൂക്കളില്‍ പുഴുക്കുത്തുകള്‍. മനസ്സിലൊരു പുഴു നുരയുന്നു മനസ്സ് കാര്‍ന്നു തിന്നുന്നു. ചെറുനൊമ്പരം ബാക്കിയായി.
അകലെയൊരു പൂവ്. അതെന്നെ മാടി വിളിച്ചു. ഞാനടുത്തെത്തി ദളങ്ങളില്‍ ചുണ്ടമര്‍ത്തി കണ്ണീരിന്‍റെ ഉപ്പുരസം.
|