1 ഒറ്റക്കാലില്‍ പടര്‍ന്നു നില്‍ക്കുന്നതിന്‍റെ അന്തസ്സ് ആരാന്‍റെ കയ്യിലെ കോടാലിയ്ക്കില്ല.
കൈക്കണക്കില്‍ ബന്ധുതന്നെ കോടാലി. മരം ചത്താല്‍ പുലകുളിയില്ല പക്ഷെ.
2 ഒരു രാമന്‍ പണ്ട് കടലിലേക്കെറിഞ്ഞത് ഒരു രാവണന്‍ ഇന്ന് കാട്ടിലേക്കെറിയുന്നു. മരമറുക്കാന്‍ മരം കിട്ടാതെ വന്നപ്പോള്‍ കോടാലികള്‍ കടലില്‍ച്ചാടുന്നു വിവേകം വൈകിയുദിച്ച പെന്‍ഗ്വിന്‍പക്ഷികളെപ്പോലെ.
3 രാവണന്‍ രാവണനു തീ കൊളുത്തി കുട്ടിരാവണന്മാര്‍ കയ്യടിച്ചു രാമലീലയില്‍ രാമനന്‍റെ പക്ഷത്ത് ആരുമില്ല സീതപോലും
4 ചാരം കിള്ളിനോക്കാന്‍ വാല്‍മീകിയുടെ കുഞ്ഞുങ്ങളെത്തി പഴയ ഇരുമ്പുസാമാനങ്ങളും കീറിയ കവിതാപുസ്തകങ്ങളും പെറുക്കി വില്‍ക്കുന്നവര്‍ കഞ്ചാവിന്‍റെ ലഹരിയില്‍ ചിറകുമുളച്ച തെരുവിന്‍റെ പുറ്റുകള്‍.
5 തോളത്ത് തൂങ്ങുന്ന അവസാനത്തെ കോടാലിയ്ക്ക് ഒളി മിന്നുന്ന വായ്ത്തല നാളെ വെട്ടുന്നത് തേക്കൊ വീട്ടിയൊ ആവില്ല, പണയംവെച്ചൊരു നെഞ്ചുത്രമുണ്ട് ദസറയ്ക്ക് കീറുവാന്‍ പുതിയ ചീരാമന്
|