പ്രധാന താള്‍  മറ്റുള്ളവ  സാഹിത്യം  കവിത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മൂന്ന് കവിതകള്‍
ഗ്രൂ‍പ്പ്

1 എ.കെ.ജി സെന്‍ററിലെ അലമാരയിലെ ‘ മൂലധനം‘ ഇപ്പോള്‍ ചിതലുകള്‍ തിന്നാറില്ല. ചിതലുകള്‍ക്കിടയില്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരിക്കുന്നു.

2 ആധുനികന്‍

അമ്പലവും പള്ളിയും പൊളിക്കാനാണ് ഇറങ്ങിയത്. കറുത്ത പൂച്ച കുറുകെ ചാടിയതു കൊണ്ട് തിരിഞ്ഞു നടന്നു

3 സംതൃപ്തന്‍


രാവിലെ കമ്പ്യൂറില്‍ ചായ തെളിഞ്ഞു. അതിനാല്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ല.

ചാറ്റിംഗ് പൂര്‍ത്തിയായി. ഇനിയൊന്നും സംസാരിക്കാനില്ല

രാത്രിയില്‍ മോണിട്ടറില്‍ ബ്രിട്ടണിയുടെ ഫോട്ടോ. ഭാര്യ അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങുന്നു
കൂടുതല്‍
കൃഷ്ണപക്ഷം
പിറന്നാള്‍സമ്മാനം
അഭയാര്‍ത്ഥിപ്പൂക്കള്‍
സുഹൃത്തിനോട്
കളിക്കൂട്ടുകാരന്...
ഇടിത്തീ