കുഞ്ഞേ നിന്‍ ബാല്യത്തിന്‍ നഷ്ടസൗഭാഗ്യത്തിന്‍ ഭാണ്ഡത്തിലിനിയും മറഞ്ഞുപോകാത്തോ- രപൂര്‍വ്വപൂപ്പാലിക പോലെത്ര തനിമകള്‍!
ഇതു മഹാനഗരം, നിന്‍ മാതൃദേശം, ഭാഷ, ഒക്കെയും വിട്ടകന്നിവിടെ വേരൂന്നവെ, ആശങ്കയാണെനിക്കൈന്തൊക്കെയാവാം നീ കാണുന്ന സ്വപങ്ങള്‍, ചിന്തകള്‍, കാഴ്ചകള്‍ , നഗര മാലിന്യങ്ങള്‍, മത്സരച്ചന്തകള്‍, കാറ്റുപോലും വിഷക്കാറ്റായി, വൈചിത്യ്ര- ഭ്രമതാണ്ഡവം നിന്‍െറ ചുറ്റിലും തിന്മകള്‍.
കണ്ടില്ല നീ വയല്‍പ്പൂവുകള്‍, മുക്കുറ്റി ഓലവാലന്‍ കിളി, മുങ്ങാംകൂളിയി- ട്ടൊന്നു പൊന്തും നേരമുണ്ടാവുമാറ്റിലെ ആനന്ദവേളകള്‍, വെള്ളിലപ്പൂവുകള്‍ കണ്ടില്ല കൈകൂപ്പിചാഞ്ഞുകിടക്കുന്ന ആലിപ്പഴത്തിന്‍ പ്രഭാതങ്ങള്‍, മന്ദ്രമാം ശംഖനാദത്തോടെയെത്തുന്ന സിന്ദൂര സന്ധ്യാ മനോജ്ഞങ്ങള്‍, അറിയില്ല പച്ചയായ്- പഴമായിട്ടാടിത്തിമര്‍ക്കുന്ന ചാടി- ക്കളിമ്പത്തിന്‍ ഹര്‍ഷങ്ങള്‍, നാടന്‍ വിശുദ്ധികള്‍, മുത്തശ്ശിതന്‍ കരം താളം പിടിക്കുന്നൊ- രത്താഴരാവുകള്‍, നല്‍പുണ്യനാളുകള്‍, കണ്ടില്ല കുഞ്ഞേ നീ, കണ്ടില്ലിതൊന്നുമേ.
നഗരത്തിലീ,മഹാ മത്സരപ്പന്തിയില്‍ ഒപ്പമെങ്ങോയെത്താനോടുന്ന നീയിന്നു കാണ്മതും കേള്‍പ്പതും അട്ടഹാസാജ്ഞകള്‍!
|