മന്ദസ്മിതം തൂകുമഞ്ചിത സൂനങ്ങ- ളില്ലാത്തൊരാരാമ നൊമ്പരം പോല്‍
പൊട്ടിച്ചിരിയുമായൊഴുകുന്ന നിര്‍ഝരി വറ്റി വരണ്ടൊരു കാനനം പോല്‍
ചന്തമില്ലാത്തൊരു നൃത്തച്ചുവടുപോ ലിമ്പമുണര്‍ത്താത്താലാപനം പോല്‍
ചന്ദനത്തില്‍ നറുഗന്ധം കുറഞ്ഞപോല്‍ ചെന്താമരപ്പൂ വിളറിയ പോല്‍
ചന്ദ്രനും നക്ഷത്രജാലവും കണ്‍തുറ- ക്കാത്ത നിശതന്‍ നെടുവീര്‍പ്പുപോല്‍
പാരില്‍ നടമാടുമാസുര കേളികള്‍ കണ്ടും ശ്രവിച്ചമെന്‍ ചിത്തത്തിലെ
സങ്കല്‍പ്പ ഗോപുമെല്ലാമുതിര്‍ന്നുപോ- യിന്നെന്‍ ശരീരം ശിലയ്ക്കു തുല്യം.
|