ഒന്ന്
പീഠം കിട്ടാത്തവന്‍ മരം മുറിഞ്ഞേ നിന്നു, ബസ്സില്‍ കല്യാണപ്പന്തലില്‍, സംഘത്തില്‍, ശരണത്തില്‍.
കിട്ടിയവര്‍ അവനോട് പറഞ്ഞീലാ : പോരാ നിശ്ഛയം തനിക്കെടോ.
പറഞ്ഞാല്‍ കുറയുമന്തരം ചിലപ്പോള്‍ നില്‍പ്പതു, മിരിപ്പതും തമ്മിലെന്നാശങ്കയാം:
നാളെ പുലരുവതിവ- നിരിപ്പായിട്ടെങ്കില്‍ കുറയും ഗുണം, ചേര്‍ച്ച, യന്തസ്സീ പീഠത്തില്‍ നിറവിനും നിത്യതയ്ക്കും!
അതിനാലിവന്‍ ചിരം തുടരുക തപം!
നിരാര്‍ത്ഥിക നൈര്‍മല്യമായി- ട്ടാത്മ രൂപനായി- ട്ടവന്‍റെ ഒറ്റക്കാലില്‍, ഒറ്റ ഞാണില്‍.
പ്രാണവായുവില്‍ നീറി വലിയുവോളം കൂര്‍ത്തു മൂര്‍ത്തിവന്‍ തുടരുക തപം!
രണ്ട്
കിട്ടിയവര്‍ അവനെ കണ്ണിനാല്‍ അടച്ചിരുട്ടാക്കി അവന്‍റെ ആള്‍രൂപം!
ഇരുട്ടിന്‍ കനപ്പില്‍ പെട്ടിട്ടതു കൊഴിഞ്ഞുമായുമ്പോള്‍ സര്‍വരു, മുള്ളില്‍ മനം ചായ്ക്കേ കിനാക്കണ്ടു; മിഴിച്ച വാഴ്വിന്‍ മാധുര്യം തുളുമ്പുന്നു നാത്തുമ്പില്‍
വിട്ടകലാത്ത കമ്പമായ് കേട്ടു കൊഴിയാത്തൊരിമ്പമായ് ഹോ, സുഖം, സുഖം!
|