എന്‍ തട്ടകപ്പുറ വാതില്‍ക്കല്‍ നില്‍ക്കുവോ- രെന്നെത്തിരിച്ചറിയുന്നീല,കാണുന്നു- മില്ലവരെന്നെ;യാര്‍ദ്രം ചിരിച്ചു കടന്നു പോകുന്നു ഞാന്‍ നിത്യം.
എന്നെയേതോ നടപ്പാതയോരങ്ങളില്‍ നിന്നുവിയര്‍ക്കുവോര്‍ കാണുന്നുടനവ - രെന്നെത്തിരിച്ചറിയുന്നു മിന്നായമായിടാം-കണ്‍കളിലേതോ പുരാസൗഹൃദത്തിന്‍ തിളക്കം; എന്തോപറയുവാന്‍ ചുണ്ടനക്കുംന്നതിന്‍ മുമ്പേനടപ്പതെന്‍ ശീലം.
എന്നെയറിവോരറിയാത്തവരെനി- ക്കെന്നും പ്രിയം; സ്വയം തേടുവതൊന്നു ഞാന്‍: എന്നൈയെന്‍ സ്വത്വഭാവത്തെ. എങ്ങാണതിന്‍റെ പ്രത്യക്ഷമെന്നാണതിന്‍ മിന്നല്‍ തിളക്ക സാരൂപ്യം?
|