പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സെപ്തം. 11 ഉള്ളൂര്‍ പ്രവചിച്ചിരുന്നു  Search similar articles
WD
ന്യൂയോര്‍ക്കിലെ ലോകവ്യപാരകേന്ദ്രത്തിന് മേല്‍ നടന്ന ഭീകരാക്രമണം മലയാളത്തിന്‍റെ മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പ്രവചിച്ചിരുന്നുവെന്ന് അകവൂര്‍ നാരായണന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ ജന്‍‌മദിനത്തില്‍ അനുസ്മരിക്കാം. ന്യൂയോര്‍ക്കിനു മേല്‍ തീവ്രവാദി ആക്രമണമുണ്ടാകുന്നതിന് അഞ്ചു ദശാബ്ദം മുന്‍പാണ് ഉള്ളൂര്‍ ഇങ്ങനെയൊരു പ്രവചനം നടത്തിയതെന്ന കാര്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്നും അകവൂര്‍ പറഞ്ഞു.

ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ടതില്‍ മനംനൊന്ത് ഉള്ളൂരെഴുതിയ ആറ്റംബോംബ് എന്ന കവിതയിലാണ് പ്രവചനമുള്ളതെന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു വിരമിച്ച മലയാളവിഭാഗം തലവന്‍ അകവൂര്‍ നാരായണന്‍ ചൂണ്ടിക്കാട്ടുന്നു. ഹിരോഷിമ പോയ വഴി അടഞ്ഞിട്ടില്ല. അറിവിന്‍ ന്യൂയോര്‍ക്കും അതിലേ പോയിടാം എന്നാണ് മഹാകവി കുറിച്ചിട്ടത്.

2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്‍റെ വെളിച്ചത്തില്‍ ഈ വരികള്‍ പ്രവചനശേഷിയുള്ളതാണെന്ന് അകവൂര്‍ പറയുന്നു. നമ്മുടെ പുരാണങ്ങള്‍ പറയുന്നതില്‍ അത്ഭുതമില്ല. അലൗകികശേഷിയുള്ള വിശുദ്ധനെന്നാണ് കവികളെ പുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത് എന്നായിരുന്നു അകവൂരിന്‍റെ വാദം.
കൂടുതല്‍
മൂന്നാമത്തെ പുസ്തകവുമായി ചേതന്‍ ഭഗത്
കെ‌എ കൊടുങ്ങല്ലൂര്‍ പുരസ്‌കാരം
ദളിത് സാഹിത്യ അക്കാദമി ശില്‍‌പ്പശാല
പുതിയ നോവല്‍ എഴുതുന്നില്ലെന്ന് റൌളിംഗ്
ഷേക്‍സ്പിയര്‍ നാടകങ്ങള്‍ ഓണ്‍‌ലൈനില്‍
ലളിതാംബികയുടെ ചെറുകഥകളില്‍ നിന്ന്