പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കടമ്മനിട്ടയെ കാണാന്‍ വി.എസ്
കടുത്ത ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഇടപ്പള്ളിയിലെ അമൃത ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കവി കടമ്മനിട്ട രാമകൃഷ്‌ണനെ സന്ദര്‍ശിക്കുവാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഞായറാഴ്‌ചയെത്തി.‘അസുഖം വേഗം ഭേദമാകട്ടെ എന്നാലല്ലേ പുതിയ കവിതകള്‍ എഴുതാനാകൂ‘..’മുഖ്യമന്ത്രികടമ്മനിട്ടയുടെ കരം പിടിച്ച് പറഞ്ഞു.

ആറു ദിവസമായി ആശുപത്രിയില്‍ കഴിയുകയാണ് കടമ്മനിട്ട. തിരുവനന്തപുരം കിംസില്‍ ഒരാഴ്‌ചയോളം കിടന്ന ശേഷമാണ് അമൃതയിലേക്ക് കൊണ്ടു വന്നത്.

അമൃതയിലെ ഡോക്‍ടര്‍ പവിത്രന്‍റെയും ഡോക്‍ടര്‍ രാജേഷിന്‍റെയും നേതൃത്വത്തിലാണ് ചികിത്സ. കടമ്മനിട്ടയുടെയും ഭാര്യയും മകനും മകളും ഒപ്പമുണ്ട്. ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ് കെ.രാമചന്ദ്രന്‍ പിള്ള എം.പിയുമൊത്ത് വി.എസ്. ആശുപത്രിയിലെത്തിയത്.
കൂടുതല്‍
പുസ്തകതോത്സവം ശ്രദ്ധേയമാവുന്നു
റുഷ്‌ദി:ഗോദ്‌റേജ് വിവാദത്തില്‍
സാംസ്‌കാരിക കേരളത്തിനു നേരെ ദേവന്‍
ഗോപാലകൃഷ്‌ണന്‍ അവാര്‍ഡ് സന്ധ്യക്ക്
എണ്ണപ്പാടത്തിന്‍റെ ഇതിഹാസകാരന്‍
റഹ്മാന്‍ റാഹിക്ക് ജ്ഞാനപീഠം