ഇന്തോ-ബ്രിട്ടീഷ് എഴുത്തുകാരന്‍ റുഷ്ദി എവിടെയുണ്ടോ അവിടെ വിവാദമുണ്ട്. എന്നാല്‍ ഇത്തവണ റുഷ്‌ദിക്ക് ആതിഥ്യമരുളിയ വന്‍കിട ബിസിനസ്സുകാരനായ ഗോദ്‌റേജാണ് വിവാദത്തില്‍ പെട്ടത്. റുഷ്‌ദിക്ക് തങ്ങുവാന്‍ ഗോദ്‌റേജ് ബംഗ്ലാവ് നല്‍കിയതാണ് മുസ്ലീം സംഘടനയായ ഉലെമയെയാണ് പ്രകോപിച്ചത്.
ഇക്കാര്യത്തില്‍ ഗോദ്റജ് മാപ്പ് പറയാത്ത പക്ഷം അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഉടനീളം ബഹിഷ്ക്കരിക്കാന്‍ മുസ്ലീങ്ങളോട് ആവശ്യപ്പെടുമെന്നാണ് ഭീഷണി.
1947 ജൂണ്‍ 19 ന് ബോംബെയിലാണ് റുഷ്‌ദി ജനിച്ചത്. ആദ്യ നോവലായ ഗ്രിമസ് 1975 ല്‍ പുറത്തുവന്നു.
ഗുന്തര്‍ഗ്രാസ്, മാര്‍ക്വിസ്, ജോയ്സി തുടങ്ങിയ സാഹിത്യക്കാരന്‍മാര്‍ റുഷ്‌ദിയുടെ എഴുത്തിനെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. രണ്ടാം നോവലായ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന് ബുക്കര്‍ പ്രൈസ് ലഭിച്ചിട്ടുണ്ട്. നാലാം നോവലായ സാത്താനിക് വേഴ്‌സസിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തു വന്നു. ഈ നോവലിലൂടെ മതനിന്ദ പ്രചരിപ്പിക്കുവാന്‍ റുഷ്ദി ശ്രമിച്ചതായി മുസ്ലീം സംഘടനകള്‍ ആരോപിക്കുന്നു.
|