പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എണ്ണപ്പാടത്തിന്‍റെ ഇതിഹാസകാരന്‍
Cover of Ennappadam of NP Muhammad
WDWD
എണ്ണപ്പാടത്തില്‍ നിന്ന

എണ്ണപ്പാടം ചെറിയൊരു രാജ-്യമാകുന്നു.ഇവിടെ എണ്ണയില്ല. പാടവും ഇല്ല.ഉള്ളത് നൂറോളം ചെറ്റപ്പുരകളാണ്.പേരിന് മൂന്ന് ഓടിട്ട വീടുകളുമുണ്ട്. തിരിയാനും മറിയാനും ഇടമില്ല.ഇഷ്ടമുള്ളിടത്തൊക്കെ ഓലച്ചാളകളാണ്. ഒരു പുരയുടെ നിഴല്‍ അടുത്ത പുരയുടെ നെറുകയില്‍ വീഴുന്നു. എണ്ണപ്പാടത്തിനു വെളിച്ചത്തിന്‍റെ നിറം അറിയാമായിരുന്നില്ല. വെളിച്ചത്തിന്‍റെ കരുത്തും അറിയില്ലായിരുന്നു.

കൗജ-ുതാത്ത അന്തിത്തിരി കത്തിക്കുന്നതിന് തീപ്പെട്ടിക്കോലുരസാന്‍ ഭാവിക്കുകയായിരുന്നു. കോലായിലേക്ക് കയറുന്ന ഇത്താച്ചുവിനെയും കദീസുവിനേയും കണ്ട് അതു മാറ്റി വച്ചു വലതു കൈ നീട്ടി. കണ്ണിട്ട് അവരുടെ സഞ്ചികള്‍ നോക്കുന്നുണ്ട്. രണ്ടു പേരും അരയില്‍ തൂക്കിയ കുപ്പിച്ചില്ലു കൊണ്ടുണ്ടാക്കിയ കീശകളുടെ ചരടു വലിച്ചു. ഒരണ വീതമെടുത്ത് കൗജ-ുതാത്തയുടെ കൈയില്‍ കൊടുത്തു.

കൗജ-ുതാത്ത വീടിന്‍റെ ഉടമയാണ്. അവര്‍ക്ക് സ്ഥിരം ഭര്‍ത്താവ് എന്ന ഏര്‍പ്പാടില്‍ വിശ്വാസമില്ല. മച്ചിയാണ്. പുരയുടെ അടുക്കള ഒഴിച്ചുള്ള എല്ലാ ഭാഗങ്ങളും കൂലിക്ക് കൊടുത്തു. കൊട്ടിലിനു ദിവസവാടക ഒരണയാണ്. രണ്ടു പേരും,ഇത്താച്ചുവും കദീസുവും മുറവും ചൂലുമായി ഗുഡ്സ് ഷെഡ് അടിച്ചു വാരാന്‍ പോകും. അന്തിക്കു സഞ്ചിയുമായി വീടണയും.ചിലപ്പോള്‍ വാഗനുണ്ടാകില്ല. അന്നും കൗജ-ുതാത്ത കൈ നീട്ടും. അവര്‍ കൈമലര്‍ത്തും. പിന്നെ കൗജ-ുതാത്ത നാവിനെ വ്യായാമത്തിനും വിടും.വ്യായാമം കൊണ്ടു കരുത്തു നേടിയ നാവ് എണ്ണപ്പാടം ഭയന്നു.

കൗജ-ുതാത്തയ്ക്ക് സ്വന്തം അടുക്കളയിലും വിശ്വാസമില്ല. അധികം തിത്തിബിതാത്തയുടെവീട്ടിലാണുണ്ടാകുക. അരയ്കാനും മോറാനും സഹായിക്കും. ഊണങ്ങനെ കഴിയും. ഹരം പറഞ്ഞിരിക്കും നടുവകത്ത്. വിരുന്നുകാര് വന്നാല്‍ ബജ-ാറ് വയ്ക്കാന്‍ കൗജ-ുതാത്തയ്ക്കറിയും പോലെ എണ്ണപ്പാടത്താര്‍ക്കും അറിയില്ല.

എന്തിനും മതിയായ പെണ്ണ്. കലഹമെങ്കില്‍ കലഹം. കളിയെങ്കില്‍ കളി. വാടക കിട്ടുന്ന് ഒരു ചില്ലിക്കാശു പോലും കാറ്റത്തിടുകയില്ല. അവ കൂട്ടി വയ്ക്കും. സറാഫിന്‍റെ അടുത്തു പോയി പൊന്നാക്കി മാറ്റും. രണ്ടു കൈയിലും പതുപ്പത്ത് ഒറ്റ വള. അറ്റങ്ങളില്‍ കൊത്തുവള.

മുമ്പിലൊരു യെസ്സുവള. കാതില്‍ ചിറ്റും കമ്മത്തും മണിക്കാതിലയും.കഴുത്തില്‍ തണ്ടറുക്ക്.വെളുത്ത,അയഞ്ഞ സാറഹാന്‍ കുപ്പായത്തില്‍ കഴുത്തിലെ പ്രമാണി ഏലസ്സു പറ്റിപ്പിടിച്ചു കിടക്കും. നടക്കുമ്പോള്‍ അതിനെ പുറന്തള്ളാന്‍ കൊഴുത്ത മുലകള്‍ പാടുപെടും. വെള്ളക്കച്ചിയും കൊച്ചിത്തട്ടവുമിട്ടു മുറുക്കിച്ചുവപ്പിച്ചു നടക്കും,സുന്ദരി.
  1 | 2 | 3  >> 
കൂടുതല്‍
റഹ്മാന്‍ റാഹിക്ക് ജ്ഞാനപീഠം
നാലുകെട്ട് സുവര്‍ണ ജൂബിലി ജനുവരിയില്‍
ഡിക്‍ഷണറി മേളാ
എസ്.ബി.ടീ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
കാക്കനാടന് അവാര്‍ഡ്
തലക്കെട്ടില്‍ 4805 വാക്കുകള്‍