കാശ്മീരി ഭാഷയിലെ പ്രശസ്ത കവിയും നിരൂപകനുമായ റഹ്മാന്‍ റാഹിയെ ഇത്തവണത്തെ ജ്ഞാനപീഠം പുരസ്കാരത്തിനു തെരഞ്ഞെടുത്തു. ജ്ഞാനപീഠം അവാര്‍ഡിന് അര്‍ഹനാകുന്ന ആദ്യത്തെ കാശ്മീരിയാണ് റഹ്മാന്‍ റാഹി.
ഭാരതീയ സാഹിത്യത്തിന് റഹ്മാന്‍ റാഹി നല്‍കിയ മികച്ച സംഭാവനയ്ക്കാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും വാഗ്ദേവതയുടെ ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. സനവേനിസാസ്, സവാ - റൂദ ജരേണ്‍ മന്‍സ്. നൗറോസ് ഇ-സഭ (പ്രഭാതത്തിലെ ഇളംതെന്നല്‍) എന്നിവയാണ് പ്രശസ്ത കൃതികള്‍.
ഇദ്ദേഹത്തിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത് പ്രശസ്ത പണ്ഡിതനായ ഡോ. എല്‍.എം. സിംഗ്വി അദ്ധ്യക്ഷനായുള്ള കമ്മിറ്റിയാണ്. പുരസ്കാര കമ്മിറ്റിയില്‍ പ്രശസ്ത സാഹിത്യകാരി മഹാശ്വേതദേവി, രമാകാന്ത് റാത്ത്, ഗോപിചന്ദ് നരംഗ്, രവീന്ദ്ര കാലിയ എന്നിവര്‍ അംഗങ്ങളാണ്.
2004 - 05 വര്‍ഷത്തെ ജ്ഞാനപീഠം അവാര്‍ഡിനാണ് എണ്‍പതുകാരനായ റഹ്മാന്‍ റാഹി തിരഞ്ഞെടുക്കപ്പെട്ടത്. കാശ്മീരി സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ കവിയും നിരൂപകനുമാണ് റാഹി.
കാശ്മീരി സാഹിത്യത്തിനും അതുവഴി ഇന്ത്യന്‍ സാഹിത്യത്തിനും തന്‍റെ കൃതികളിലൂടെ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
|