എം.ടിയുടെ നാലുകെട്ടിന്‍റെ അമ്പതാം വാര്‍ഷികാഘോഷം ജനുവരി 10,11,21,13 തീയതികളില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. എം.ടിയുടെ നാനാകര്‍മ്മമണ്ഡലങ്ങള്‍ മുന്‍ നിറുത്തി കേരളത്തിന്‍റെ അമ്പതാണ്ടുകളുടെ സഞ്ചാരപഥവും പരിണാമസന്ധികളും അന്വേഷിക്കുവാനുള്ള സന്ദര്‍മായാണ് ആഘോഷത്തെ കാണുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് എം.മുകുന്ദന്‍ സംഘാടക സമിതി ചെയര്‍മാന്‍ വി.കെ.ശ്രീരാമന്‍ വി.കെ.ശ്രീരാമന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
10 ന് രാവിലെ ആരംഭിക്കുന്ന സമ്മേളനം കാക്കനാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നമ്പൂതിരിയുടെ നാലുകെട്ട് ചിത്രങ്ങള്‍, കെ.ആര്‍.വിനയന്‍റെ നാലുകെട്ട് ഫോട്ടോകള്‍, എം.ടിയുടെ പുസ്തകങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം ആരംഭിക്കും.
നാലുകെട്ടിന്‍റെ അരനൂറ്റാണ്ട് എന്ന സെമിനാര്‍ സാറാ ജോസഫ് ഉദ്‌ഘാടനം ചെയ്യും.കെ.സി.നാരായണന്‍, ഡോക്‍ടര്‍ എസ്.പി രമേശ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അന്നു വൈകീട്ട് കണ്യാര്‍കുളി അവതരണവും എം.ടി.സിനിമ പ്രദര്‍ശനവുമുണ്ടായിരിക്കും.
സാഹിത്യപത്രപ്രവര്‍ത്തനം എന്ന രണ്ടാം ദിവസത്തെ സെമിനാര്‍ സക്കറിയ ഉദ്‌ഘാടനം ചെയ്യും. തോമസ് ജേക്കബ്ബ്, പ്രഭാവര്‍മ്മ,എം.പി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് സാഹിത്യവും സിനിമയും എന്ന സെമിനാര്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ജനുവരി 12 ന് എം.ടി. കലയും കാലവും എന്ന സെമിനാര്‍ ചന്ദ്രശേഖരകമ്പര്‍ ഉദ്ഘാടനം ചെയ്യും.
|