തലക്കെട്ടില്‍ 4805 വാക്കുകളുള്ള പുസ്തകം വിപണിയില്‍. ഹാരിപോട്ടര്‍ സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഡാനിയേല്‍ റെഡ്‌ക്ലിഫിനെ ആധാരമാക്കി ഇന്ത്യക്കാരന്‍ എഴുതിയ പുസ്തകത്തിനാണ് ഈ സവിശേഷതയുള്ളത്.
കോയമ്പത്തൂരിലെ ആര്‍.വി. ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളേജ് പ്രൊഫസറായ ഡോക്‍ടര്‍ സുബ്രഹ്‌മണ്യന്‍ ആണ് 4805 വാക്കുകളുള്ള തലക്കെട്ടോടു കൂടിയ പുസ്തകം രചിച്ചത്.
ഹാരിപോട്ടര്‍ പുസ്തകത്തെ അടിസ്ഥാനമാക്കിയെടുത്ത ആദ്യത്തെ അഞ്ചു സിനിമയിലും മായാജാലക്കാരനായ സ്‌കൂള്‍ കുട്ടിയെ അവതരിപ്പിച്ച റെഡ്‌ക്ലിഫാണ് സുബ്രഹ്‌മണ്യന്‍റെ പുസ്തകത്തിലെ കേന്ദ്രകഥാപാത്രം..
123 പേജുള്ള പുസ്തകത്തിലെ ആദ്യത്തെ എട്ടുപേജുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 3 ഡി ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ കാണുന്നതിന് പ്രത്യേക തരത്തിലുള്ള കണ്ണട ആവശ്യമാണ്. ഈ കണ്ണട പുസ്തകത്തിനൊപ്പം സൌജന്യമായി നല്‍കും.
|