പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എഴുതൂ:അടുത്ത റൌളിങ്ങ് ആകൂ
ഹാരിപോട്ടര്‍ കഥകളെഴുതി കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ കുടിയേറിയെ ജെ.കെ.റൌളിങ്ങിനേ ഓര്‍മ്മയില്ലേ?. കുട്ടികളായ വായനക്കാര്‍ക്കായി കഥ എഴുതുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ?. ഉണ്ടെങ്കില്‍ മാധ്യമ സ്ഥാപനമായ ദി ടൈംസും ചിക്കന്‍ ഹൌസ് പ്രസാധകരും നടത്തുന്ന ഇംഗ്ലീഷ് നോവല്‍ രചന മത്സരത്തില്‍ പങ്കെടുക്കാം.

വിജയിയുടെ നോവല്‍ ആഗോളതലത്തില്‍ ചിക്കന്‍ ഹൌസ് പ്രസിദ്ധീകരിക്കും. നോവല്‍ എഴുതി കഴിഞ്ഞാല്‍ ഈ വിലാസത്തില്‍ അയക്കുക: ദി ടൈംസ്, ചിക്കന്‍ ഹൌസ് ചില്‍ഡ്രന്‍സ് നോവല്‍ രചന മത്സരം, ബുക്‍സ്, ദി ടൈംസ്, 1 പെങ്കിടണ്‍ സ്‌ട്രീറ്റ്, ലണ്ടന്‍ ഇ 98 1 ടിടി എന്ന വിലാസത്തില്‍ അയക്കുക.

ഇതോടൊപ്പം നിങ്ങളുടെ പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവയും അയക്കണം. 2007 നവംബര്‍ 17 തിയതിയാണ് നോവലുകള്‍ ലഭിക്കേണ്ട അവസാന തിയതി. ഇ.മെയിലില്‍ അയക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

ആദ്യത്തെ അഞ്ചു സ്ഥാനക്കാരെ ചിക്കന്‍ ഹൌസ് 2008 ഫെബ്രുവരിയില്‍ പ്രഖ്യാപിക്കും. ഇതില്‍ നിന്ന് വിജയിയെ 2008 ലെ ഈസ്റ്റര്‍ തിയതി പ്രഖ്യാപിക്കും.
കൂടുതല്‍
എസ്.ബി.ടി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
എം.എന്‍.വിജയനെ അപമാനിച്ചു:പത്മനാഭന്‍
രാഹുലന് വെല്ലിങ്‌ടണ്‍ അവാര്‍ഡ്
അന്താരാഷ്‌ട്ര പുസ്തകമേള
ആനി എന്‍‌റൈറ്റിന് ബുക്കര്‍
നാടകാനുഭവ ശേഖരണം