പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എസ്.ബി.ടി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
എസ്.ബി.ടിയുടെ മലയാള സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആര്‍.ഉണ്ണിയുടെ ചെറുകഥാ സമാഹാരമായ ‘കാളി നാടകം’, എ.അയ്യപ്പന്‍റെ കവിതാസമാഹാരമായ ‘കല്‍ക്കരിയുടെ നിറമുള്ളവന്‍’ ഡോക്‍ടര്‍ കെ.ശ്രീകുമാറിന്‍റെ ബാല സാഹിത്യ കൃതിയായ ‘ഒഴിവുകാലം’ എന്നിവയാണ് അവാര്‍ഡിന് അര്‍ഹമായത്.

മാതൃഭൂമി വാരാന്തപ്പതിപ്പിന്‍റെ ചീഫ് സബ് എഡിറ്ററാണ് ശ്രീകുമാര്‍. 15000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്‍. ഉണ്ണി ഏഷ്യാനൈറ്റില്‍ ജോലി ചെയ്യുന്നു.

മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പ്രശസ്ത കവി ഒ.എന്‍.വി കുറുപ്പിന് ‘എസ്.ബി.ടി സുവര്‍ണ മുദ്ര’ സമ്മാനിക്കും. നവംബര്‍ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന എസ്.ബി.ടി മലയാള സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
കൂടുതല്‍
എം.എന്‍.വിജയനെ അപമാനിച്ചു:പത്മനാഭന്‍
രാഹുലന് വെല്ലിങ്‌ടണ്‍ അവാര്‍ഡ്
അന്താരാഷ്‌ട്ര പുസ്തകമേള
ആനി എന്‍‌റൈറ്റിന് ബുക്കര്‍
നാടകാനുഭവ ശേഖരണം
കിഷോര്‍ പുരസ്‌കാരം സന്തോഷിന്