മികച്ച ഗ്രന്ഥത്തിനുള്ള പ്രഥമ വെല്ലിങ്‌ടണ്‍ അവാര്‍ഡിന് ഡോക്‍ടര്‍ കെ.കെ.രാഹുലന്‍റെ ‘ഗുരുദേവന്‍ ഓര്‍മ്മകളിലെ സൂര്യതേജസ്സ് അര്‍ഹമായി.ബി. വെല്ലിങ്‌ടണ്‍ അനുസ്‌മരണവേദിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.രാഹുലന്‍ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റാണ്.
പതിനായിരത്തി ഒരുന്നൂറ്റിപതിനൊന്ന് രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് നവംബര്‍ 10ന് പത്തനാപുരം ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ സമ്മാനിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി ഭാരവാഹികളായ പാലാഴി ഭാസ്‌കരന്‍ എന്നിവര്‍ പറഞ്ഞു.
ഡോക്‍ടര്‍ വെള്ളായണി അര്‍ജുനന്‍ ചെയര്‍മാനായുള്ള ജഡ്‌ജിങ്ങ് കമ്മിറ്റിയാണ് അവാര്‍ഡീന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.
|