പ്രധാന താള്‍ > മറ്റുള്ളവ > സാഹിത്യം > സാഹിത്യ കുറിപ്പുകള്‍
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ആനി എന്‍‌റൈറ്റിന് ബുക്കര്‍
ഐറിഷ് എഴുത്തുകാരി ആനി എന്‍‌റൈറ്റിന് ഇത്തവണത്തെ ബുക്കര്‍ പ്രൈസ് ലഭിച്ചു. ഉപന്യാസങ്ങള്‍, ചെറുകഥകള്‍, നോവലുകള്‍ എന്നിവ ആന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനിന്‍റെ ഗാതറിംഗ് എന്ന നോവലിനാണ് പുരസ്‌കാരം.

കാനഡയിലെ ട്രിനിറ്റി കോളേജ്,യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ഏജ്ഞലിയ എന്നിവിടങ്ങളിലാണ് ആന്‍ പഠനം നടത്തിയത്. ആറു വര്‍ഷത്തോളം ഡ്യുബിലിനില്‍ ടെലിവിഷന്‍ സംവിധായകയായും പ്രൊഡ്യുസറായും പ്രവര്‍ത്തിച്ചു. 1993 ലാണ് ഇവര്‍ സജീവമായി എഴുത്തിലേക്ക് തിരിയുന്നത്.

ന്യൂയോര്‍ക്ക് ടൈംസ്, ദി പാരീസ് റിവ്യു ,ഗ്രാന്തഎന്നീ മാഗസിനുകള്‍ക്ക് വേണ്ടി ആന്‍ എഴുതിയിരുന്നു. ഈ ലേഖനങ്ങളുടെ സമാഹാരണത്തിന് 1991 ലെ ഐറിഷ് സാഹിത്യ പുരസ്‌കാരമായ റൂണി ലഭിച്ചിരുന്നു.

വാട്ട് ആര്‍ യൂ ലൈക്ക്?, ദി വിഗ് മൈ ഫാദര്‍ വോര്‍ എന്നീ നോവലുകള്‍ വളരെയധികം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നോണ്‍ ഫിക്‍ഷന്‍ വിഭാഗത്തിലെ മദര്‍ ഹുഡ്, മേക്കിംഗ് ബേബീസ് എന്നീ പുസ്തകങ്ങള്‍ 2005 ല്‍ പുറത്തിറങ്ങി.
കൂടുതല്‍
നാടകാനുഭവ ശേഖരണം
കിഷോര്‍ പുരസ്‌കാരം സന്തോഷിന്
ശ്രീരാമന്‍ ആശുപത്രിയില്‍
വള്ളത്തോള്‍ പുരസ്കാരം അഴീക്കോടിന്
വി.ടി. പുരസ്കാരം രാമകൃഷ്‌ണന്
നളിനിയുടെ പുസ്തകത്തിന് ഇംഗ്ലീഷ് പരിഭാഷ