ഐക്യകേരള രൂപീകരണത്തിന്‍റെ അന്‍പതാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ നാടക അവതരണങ്ങളുടെയും ഗ്രാമീണ നാടക കൂട്ടായ്‌മകളുടെയും അനുഭവങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകം തയ്യാറാക്കുന്നു. പുസ്തകത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും
ഒന്‍പത്:അന്‍പത് വര്‍ഷത്തെ നാടകത്തിന്‍റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ആധികാരിക പഠനങ്ങള്‍. രണ്ട്: നാടക അവതരണ അനുഭവങ്ങള്‍. കൂടാതെ അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഈ കൃതിയുടെ എഡിറ്റര്‍ അക്കാദമി നിര്‍വാഹകസമിതിയംഗം പുരുഷന്‍ കടലുണ്ടി ആണ്.
ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ കഴിയുന്ന നാടക അവതരണ അനുഭവങ്ങളും ചിത്രങ്ങളും നവംബര്‍ 25 നു മുമ്പായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി എന്ന വിലാസത്തില്‍ അയച്ചു തരേണ്ടതാണ്. ആധികാരികമായ കുറിപ്പുകള്‍ തയ്യാറാക്കി ചിത്രങ്ങള്‍ സഹിതം ആര്‍ക്കും അയച്ചു തരാവുന്നതാണെന്നും സെക്രട്ടറി ഐ.വി. ദാസ് അറിയിച്ചു.
|